IAS IPS Wedding: ഒരു ഐഎഎസ് – ഐപിഎസ് കല്ല്യാണം, ചെലവ് വെറും 2,000 രൂപയിൽ താഴെ

Low Budget Wedding: വിവാഹങ്ങൾക്കായി അമിതമായി പണം ചെലവഴിക്കേണ്ടതില്ലെന്ന മാതൃക കൂടി  ഇന്ത്യൻ യുവാക്കൾക്ക് ഈ പവർ കപ്പിൾസ് കാണിച്ചുതരുന്നു.

IAS IPS Wedding: ഒരു ഐഎഎസ് - ഐപിഎസ് കല്ല്യാണം, ചെലവ് വെറും 2,000 രൂപയിൽ താഴെ

പ്രതീകാത്മക ചിത്രം

Updated On: 

03 Sep 2025 14:06 PM

80,000 അടുത്ത് സ്വർണവില, പച്ചക്കറികൾക്കും വെളിച്ചെണ്ണയ്ക്കും തീവില. വസ്ത്രങ്ങളുടെ സ്ഥിതിയും ഇത് തന്നെ. ഒരു കല്യാണത്തിന് പോക്കറ്റ് കീറുമെന്ന് അർത്ഥം. ഈ സാഹചര്യത്തിലാണ് വെറും 2,000 രൂപയിൽ താഴെ മാത്രം ചെലവിൽ നടത്തിയ ചില ഐപിഎസ് –  ഐഎഎസ് വിവാഹങ്ങൾ വീണ്ടും ചർച്ചയാവുന്നത്.

ഛത്തീസ്ഗഡിലെ റായ്ഗഡിൽ അസിസ്റ്റന്റ് കളക്ടറായ ഐഎഎസ് ഓഫീസർ യുവരാജ് മർമത്തിന്റെയും തെലങ്കാന കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥയായ മൗനികയുടെയും വിവാഹമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 2016 നവംബറിലെ നോട്ട് നിരോധനത്തിനിടയിൽ, വിവാഹങ്ങൾ വളരെ ലളിതമായി നടന്നിരുന്ന കാലത്ത്, ഐഎഎസ് ഉദ്യോഗസ്ഥരായ സലോണി സിദാനയും ആശിഷ് വസിഷ്ഠും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ലക്ഷങ്ങൾ ചെലവഴിക്കാൻ കഴിവുള്ളവരായിരുന്നിട്ടും, ലളിതമായി വിവാഹം കഴിക്കാനായിരുന്നു അവർ ആഗ്രഹിച്ചത്. വെറും 500 രൂപയായിരുന്നു അവരുടെ വിവാഹ ചെലവ്.

അതുപോലെ ഐപിഎസ് ഓഫീസർ നവ്‌ജോത് സിമിയുടെയും ഐഎഎസ് ഓഫീസർ തുഷാർ സിംഗ്ലയുടെയും വിവാഹവും ലളിതമായ ഒരു ബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ്. ബീഹാർ കേഡറിൽ സേവനമനുഷ്ഠിക്കുന്ന ഈ ദമ്പതികൾ 2020 ഫെബ്രുവരി 14 ന് തുഷാർ അന്ന് പ്രവർത്തിച്ചിരുന്ന പശ്ചിമ ബംഗാളിലെ ഓഫീസിൽ വെച്ചാണ് വിവാഹിതരായത്. അവരുടെ ഓഫീസ് വിവാഹം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു, പിന്നീട് അവർ ഒരു ക്ഷേത്രത്തിൽ ഒരു പരമ്പരാഗത ചടങ്ങ് നടത്തി.

ലാളിത്യത്തിൽ സൗന്ദര്യമുണ്ടെന്നും, പ്രണയ സാക്ഷാത്കാരത്തിന് ആഡംബര ആഘോഷം ആവശ്യമില്ലെന്നുമാണ് ഈ കഥകൾ എടുത്തുകാണിക്കുന്നത്. വിവാഹങ്ങൾക്കായി അമിതമായി പണം ചെലവഴിക്കേണ്ടതില്ലെന്ന മാതൃക കൂടി  ഇന്ത്യൻ യുവാക്കൾക്ക് ഈ പവർ കപ്പിൾസ് കാണിച്ചുതരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ