Uttarkashi Cloudburst: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; 11 സൈനികരെ കാണാതായി, നാല് മരണം

Uttarakhand Flash Flood: വീടുകള്‍, ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങി ഗ്രാമത്തിലുണ്ടായിരുന്നതെല്ലാം ഒലിച്ചുപോയതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Uttarkashi Cloudburst: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; 11 സൈനികരെ കാണാതായി, നാല് മരണം

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം

Published: 

06 Aug 2025 06:51 AM

ഡഹ്‌റാഡൂണ്‍: ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 11 സൈനികരെ കാണാതായി. ഉത്തരാഖണ്ഡിലെ ഹര്‍ഷിലുള്ള സൈനിക ക്യാമ്പില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇവരെ കാണാതായതെന്നാണ് വിവരം. ക്യാമ്പില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് മേഘവിസ്‌ഫോടനം ഉണ്ടായ ധരാലി ഗ്രാമം.

നാല് പേരുടെ മരണമാണ് പ്രളയത്തെ തുടര്‍ന്ന് ഇതുവരെ രേഖപ്പെടുത്തിയത്. നൂറിലധികം ആളുകളെ കാണാതായിട്ടുണ്ട്. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഇല്ലാതായി.

വീടുകള്‍, ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങി ഗ്രാമത്തിലുണ്ടായിരുന്നതെല്ലാം ഒലിച്ചുപോയതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മേഘവിസ്‌ഫോടനം നടന്ന് പത്ത് മിനിറ്റിനുള്ളില്‍ തന്നെ സൈന്യം 150 പേരെ ദുരന്ത സ്ഥലത്തേക്ക് അയച്ചു. ഉച്ചക്കഴിഞ്ഞും പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു.

ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്‌ഫോടനമുണ്ടായത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ദുരിതബാധിതരായ സാധാരണക്കാര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ തങ്ങള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

Also Read: Uttarakhand cloudburst: ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം: മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം, 60 പേരെ കാണാതായി

ഉത്തരാഖണ്ഡിലുണ്ടായ സംഭവം അങ്ങേയറ്റം ദുഃഖകരവും ദുരിതപൂര്‍ണവുമാണെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്. ധരാലി മേഘവിസ്‌ഫോടനം മൂലമുണ്ടായ കനത്ത നാശനഷ്ടങ്ങളെ കുറിച്ചുള്ള വാര്‍ത്ത അങ്ങേയറ്റം ദുഃഖകരമാണ്. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, ജില്ലാ ഭരണകൂടം, മറ്റ് അനുബന്ധ ടീമുകള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ധാമി എക്‌സില്‍ കുറിച്ചു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും