Vande Bharat: ഓടിയിട്ട് കാര്യമില്ല ഞങ്ങള്‍ കേറില്ല; കാലി ബോഗികളുമായി യാത്ര നടത്തുന്ന വന്ദേ ഭാരത്‌

Visakhapatnam-Durg Vande Bharat: വിശാഖപട്ടണം-ദുര്‍ഗ് റൂട്ടിലോടുന്ന വന്ദേ ഭാരതിന് യാത്രക്കാരില്‍ നിന്ന് അത്രകണ്ട് സ്വീകാര്യത ലഭിച്ചിട്ടില്ല. ഛത്തീസ്ഗഡിലെ ദുര്‍ഗിനെയും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെയും ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. ഇന്ത്യയുടെ 66ാമത്തെ വന്ദേ ഭാരത് സര്‍വീസ് കൂടിയാണ് വിശാഖപട്ടണം-ദുര്‍ഗ് വന്ദേ ഭാരത്. എന്നാല്‍ പ്രതീക്ഷിച്ച പോലെയുള്ള വിജയം കരസ്ഥമാക്കാന്‍ ഈ സര്‍വീസിന് സാധിച്ചില്ല.

Vande Bharat: ഓടിയിട്ട് കാര്യമില്ല ഞങ്ങള്‍ കേറില്ല; കാലി ബോഗികളുമായി യാത്ര നടത്തുന്ന വന്ദേ ഭാരത്‌

വന്ദേ ഭാരത്‌ (Image Credits: PTI)

Published: 

26 Nov 2024 10:50 AM

അമരാവതി: കേരളത്തെ സംബന്ധിച്ച് വന്ദേഭാരതിലെ യാത്ര അത്ര എളുപ്പമല്ല. കാരണം, ടിക്കറ്റുകള്‍ അതിവേഗം വിറ്റുപോകുന്നുവെന്നതാണ്. രണ്ട് വന്ദേഭാരതുകള്‍ തലങ്ങും വിലങ്ങും ഓടിയിട്ടും കേരളത്തിലെ സീറ്റ് ക്ഷാമം തീരുന്നില്ല. എന്നാല്‍ നമ്മുടെ കേരളത്തെ പോലെയല്ല മറ്റ് പല സംസ്ഥാനങ്ങളും. കയറാന്‍ ആളില്ലാതെ സര്‍വീസ് നടത്തുന്ന വന്ദേഭാരതുകളും നമ്മുടെ രാജ്യത്തുണ്ട്. മറ്റെവിടെയുമല്ല ഇത്രയ്ക്കും ഗതികേടില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്, അതങ്ങ് വിശാഖപട്ടണം-ദുര്‍ഗ് റൂട്ടിലാണ്.

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴില്‍ വരുന്നതാണ് വിശാഖപട്ടണം-ദുര്‍ഗ് വന്ദേ ഭാരത് സര്‍വീസ്. ഒഴിഞ്ഞ കോച്ചുകളുമായാണ് ഈ റൂട്ടില്‍ വന്ദേ ഭാരത് സര്‍വീസ് നടത്തുന്നത്. തെലുഗു ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് പല റൂട്ടുകളിലും ടിക്കറ്റില്ലാത്ത സാഹചര്യം തുടരുമ്പോഴാണ് ആളില്ലാത്ത വന്ദേ ഭാരത് എല്ലാവരെയും ഞെട്ടിക്കുന്നത്.

വിശാഖപട്ടണം-ദുര്‍ഗ് റൂട്ടിലോടുന്ന വന്ദേ ഭാരതിന് യാത്രക്കാരില്‍ നിന്ന് അത്രകണ്ട് സ്വീകാര്യത ലഭിച്ചിട്ടില്ല. ഛത്തീസ്ഗഡിലെ ദുര്‍ഗിനെയും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെയും ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. ഇന്ത്യയുടെ 66ാമത്തെ വന്ദേ ഭാരത് സര്‍വീസ് കൂടിയാണ് വിശാഖപട്ടണം-ദുര്‍ഗ് വന്ദേ ഭാരത്. എന്നാല്‍ പ്രതീക്ഷിച്ച പോലെയുള്ള വിജയം കരസ്ഥമാക്കാന്‍ ഈ സര്‍വീസിന് സാധിച്ചില്ല.

ആകെ പതിനാല് ബോഗികളാണ് ഈ ട്രെയിനിന് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും ഒഴിഞ്ഞുകൊണ്ടാണ് വിശാഖപട്ടണം-ദുര്‍ഗ് വന്ദേ ഭാരത് സര്‍വീസ് നടത്തുന്നത്. പതിനാല് ബോഗികളില്‍ പത്തെണ്ണം സ്ഥിരമായി കാലിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ട്രെയിന്‍ സര്‍വീസ് ആരംഭിച്ച ആദ്യ നാളുകളില്‍ ആളുകള്‍ ഇല്ലാതിരുന്നപ്പോള്‍ കരുതിയിരുന്നത് വരും ദിവസങ്ങളില്‍ തല്‍സ്ഥിതി മാറികിട്ടുമെന്നായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആളുകള്‍ കുറഞ്ഞതല്ലാതെ കൂടിയില്ല. ഒട്ടും ജനപ്രിയമല്ലാത്ത സര്‍വീസായി വിശാഖപട്ടണം-ദുര്‍ഗ് വന്ദേ ഭാരത് മാറി.

Also Read: Vande Bharat: എറണാകുളത്തുനിന്ന് ബം​ഗളൂരുവിലേക്ക് റേറ്റ് കുറവ് വന്ദേഭാ​രതിന് മാത്രമോ?

ആകെ 1,286 സീറ്റുകളാണ് ഈ ട്രെയിനിലുള്ളത്. വിശാഖപട്ടണത്തിനും ദുര്‍ഗിനുമിടയില്‍ 9 സ്റ്റോപ്പുകളുമുണ്ട്. ആളുകളില്ലാതെ പതിനാല് ബോഗികള്‍ വെച്ച് സര്‍വീസ് നടത്തുന്നതിന് പകരം ഒന്നുകില്‍ ബോഗികളുടെ എണ്ണം വെട്ടിച്ചുരുക്കുകയോ അല്ലെങ്കില്‍ ജനപ്രിയമായ മറ്റൊരു റൂട്ടിലേക്ക് സര്‍വീസ് മാറ്റുകയോ ചെയ്യണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. കൂടാതെ വിശാഖപട്ടണത്തിനും ദുര്‍ഗിനുമിടയില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ട്രെയിനില്‍ ദീര്‍ഘദൂര യാത്രക്കാരുണ്ടെന്നും സാധാരണക്കാരാണ് യാത്ര ചെയ്യാത്തതെന്നുമാണ് അധികൃതര്‍ പറയുന്നത്.

വിശാഖപട്ടണത്തിനും ദുര്‍ഗിനുമിടയില്‍ യാത്രാ സമയം കുറയ്ക്കുന്ന സര്‍വീസാണിത്. പതിമൂന്ന് മണിക്കൂര്‍ എടുത്ത് എത്തിച്ചേരേണ്ട സ്ഥലത്ത് ഈ റൂട്ട് വഴി വെറും 8 മണിക്കൂറുകൊണ്ട് എത്തിച്ചേരാവുന്നതാണ്. എല്ലാ വ്യഴാഴ്ചകളും ഒഴികെയുള്ള ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് 2.50ന് വിശാഖപട്ടണത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ എട്ട് മണിക്കൂര്‍ യാത്ര ചെയ്ത് രാത്രി 10.50 ന് ദുര്‍ഗില്‍ എത്തിച്ചേരും. എ സി ചെയറിന് 1,495 രൂപയും എക്‌സിക്യൂട്ടീവ് ചെയറിന് 2,760 രൂപയുമാണ് ടിക്കറ്റ് നിരക്ക് വരുന്നത്.

ദുര്‍ഗില്‍ നിന്നും വിശാഖപട്ടണത്തേക്ക് പോകുന്ന ട്രെയിന്‍ വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 5.45 ന് ദുര്‍ഗില്‍ നിന്നും പുറപ്പെട്ട് എട്ട് മണിക്കൂര്‍ യാത്ര ചെയ്ത് ഉച്ചയ്ക്ക് 13.45 ന് വിശാഖപട്ടണത്ത് എത്തും. എ സി ചെയറിന് 1,565 രൂപയും എക്‌സിക്യൂട്ടീവ് ചെയറിന് 2,825 രൂപയുമാണ് ടിക്കറ്റ് നിരക്ക് വരുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും