Train Ticket Scam: ടിടിഇ ചമഞ്ഞ് പ്രതിദിനം തട്ടിയത് പതിനായിരം രൂപയിലേറെ; കുപ്പിവെള്ള വില്‍പ്പനക്കാരന്‍ പിടിയിൽ

Train Ticket Scam: വിദ്യാഭ്യാസം കുറഞ്ഞവരെയും ​ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരെയുമാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജനറൽ കോച്ച് ടിക്കറ്റുകൾ ബൾക്കായി വാങ്ങിയാണ് പ്രതി ദീർഘദൂര ട്രെയിനുകളിൽ കയറിയിരുന്നത്.

Train Ticket Scam: ടിടിഇ ചമഞ്ഞ് പ്രതിദിനം തട്ടിയത് പതിനായിരം രൂപയിലേറെ; കുപ്പിവെള്ള വില്‍പ്പനക്കാരന്‍ പിടിയിൽ

പ്രതീകാത്മക ചിത്രം

Updated On: 

10 Jun 2025 | 11:19 AM

ആഗ്ര: ടിടിഇ ചമഞ്ഞ് പണം തട്ടിയ കുപ്പിവെള്ള വിൽപ്പനക്കാരൻ അറസ്റ്റിൽ. സഹറൻപൂർ സ്വദേശിയായ ദേവേന്ദ്ര കുമാർ എന്ന നാല്പത്കാരനാണ് പിടിയിലായത്. ട്രെയിനുകളിൽ മുമ്പ് കുപ്പിവെള്ള വിൽപ്പനക്കാരനായിരുന്ന ഇയാൾ ടിടിഇ ചമഞ്ഞ് ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് പണം പിരിക്കുകയായിരുന്നു.

അലി​ഗഡ് റെയില്‍വേ സ്റ്റേഷനിലെ ഗവണ്‍മെന്റ് റെയില്‍വേ പൊലീസാണ് ദേവേന്ദ്രകുമാറിനെ അറസ്റ്റ് ചെയ്തത്. ടിടിഇമാരെ പോലെ കോട്ടും മറ്റും ധരിച്ച് ടിക്കറ്റ് പരിശോധിച്ചിരുന്ന ഇയാൾ പ്രതിദിനം പതിനായിരം രൂപ വരെ പിരിച്ചിരുന്നതായി പൊലീസ് പറയുന്നു. ​ഗോമ്തി എക്സ്പ്രസിൽ ഇത്തരത്തിൽ പരിശോധന നടത്തുന്നതിന് ഇടയിലാണ് ദേവേന്ദ്ര പൊലീസിന്റെ പിടിയിലാവുന്നത്.

ALSO READ: ബെംഗളൂരു ദുരന്തം; സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്‌

ഇയാളിൽ നിന്ന് നിരവധി ടിക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്. വിദ്യാഭ്യാസം കുറഞ്ഞവരെയും ​ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരെയുമാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജനറൽ കോച്ച് ടിക്കറ്റുകൾ ബൾക്കായി വാങ്ങിയാണ് പ്രതി ദീർഘദൂര ട്രെയിനുകളിൽ കയറിയിരുന്നത്. ടിടിഇയായി ചമഞ്ഞ് ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്തും. തുടർന്ന് കൈയിലുള്ള ജനറൽ ടിക്കറ്റ് വലിയ തുക ഈടാക്കി നൽകും, ഇത്തരത്തിലായിരുന്നു തട്ടിപ്പ്.

ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്ന ട്രെയിനുകളിൽ കുപ്പിവെള്ള വില്‍പ്പ നടത്തിയിരുന്നതായും എന്നാൽ ഒരു വർഷം മുമ്പ് കരാർ അവസാനിച്ചതായും ഇയാൾ പറഞ്ഞു. അതോടെയാണ് പണം സമ്പാ​ദിക്കാനായി ഈ മാർ​ഗം തിരഞ്ഞെടുത്തതെന്നും ദേവേന്ദ്ര കുമാർ പൊലീസിനോട് പറഞ്ഞു.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്