Ahmedabad Plane Crash: മകനു പിന്നാലെ അച്ഛനും, ആരാണ് വിജയ് രൂപാണി
Ahmedabad plane crash: ഇളയ മകൻ പൂജിതും നേരത്തെ അപകടത്തിൽ മരിച്ചിരുന്നു. മകന്റെ വേർപാടിനു ശേഷം അദ്ദേഹം ആരംഭിച്ചതാണ് പൂജിത് രൂപാനി മെമ്മോറിയൽ ട്രസ്റ്റ്.

Vijay Rupani
അഹമ്മദാബാദ്: വിമാനാപകടത്തിൽ മരിച്ച വിജയ് രൂപാണിയുടെ ചരിത്രം പരിശോധിച്ചാൽ മകന്റെ വേർപാടിന്റെ വേദനയും കാണാം. ഇളയ മകൻ പൂജിതും നേരത്തെ അപകടത്തിൽ മരിച്ചിരുന്നു. മകന്റെ വേർപാടിനു ശേഷം അദ്ദേഹം ആരംഭിച്ചതാണ് പൂജിത് രൂപാനി മെമ്മോറിയൽ ട്രസ്റ്റ്.
ആരാണ് വിജയ് രൂപാണി
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും ഭാരതീയ ജനതാ പാർട്ടിയുടെ പ്രമുഖ അംഗവുമാണ് വിജയ് രൂപാണി. ഗുജറാത്തിന്റെ 16-മത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2016 ഓഗസ്റ്റ് 7 മുതൽ 2021 സെപ്റ്റംബർ 11 വരെയാണ് ആസ്ഥാനത്തുണ്ടായിരുന്നത്.
റംഗൂണിൽ അതായത് ഇപ്പോഴത്തെ മ്യാൻമറിൽ മായ ബെന്നിയും രാം നിക്ലാൽ രൂപാണിയുടെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ കുടുംബം 1960ൽ മ്യാൻമറിലെ രാഷ്ട്രീയ അസ്ഥിരത കാരണം ഇന്ത്യയിലെത്തിയതാണ്. ബിരുദ പഠനത്തിനു ശേഷം രാജ് കോട്ടിലെ സൗരാഷ്ട്ര സർവകലാശാലയിൽ നിന്ന് എൽഎൽബി ബിരുദം നേടിയ അദ്ദേഹം കോളേജ് പഠനകാലത്ത് എബിവിപി യുടെ സജീവ പ്രവർത്തകനായിരുന്നു. 1971 ആർഎസ്എസിൽ ചേർന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് 11 മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷനിൽ കൗൺസിലറായി സേവനം അനുഷ്ഠിച്ച അദ്ദേഹം 96 മുതൽ 97 വരെ കോർപ്പറേഷൻ മേയർ ആയിരുന്നു. 2006 മുതൽ 2012 വരെ രാജ്യസഭയിൽ പാർലമെന്റ് അംഗമായി. 2014 രാജ്കോട്ട് വെസ്റ്റ് അസംബ്ലി സീറ്റിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഗുജറാത്ത് നിയമസഭാംഗമായി. 2016 മുഖ്യമന്ത്രിയാകുന്നതിനു മുൻപ് ഗുജറാത്ത് സർക്കാരിൽ ഗതാഗതം തൊഴിൽ ജലവിതരണം എന്നീ വകുപ്പുകളിൽ മന്ത്രിയായിരുന്നു. ആനന്ദിബൻ പട്ടേലിനു ശേഷം ആണ് അദ്ദേഹം സ്ഥാനമേറ്റത്.
കുടുംബം
ബിജെപി വനിതാ വിഭാഗം അംഗമായ അഞ്ജലി രൂപാണിയെയാണ് അദ്ദേഹം വിവാഹം ചെയ്തിട്ടുള്ളത്. ഇവർക്ക് ഒരു മകനും മകളും ആണുള്ളത്. ഇളയ മകൻ ഒരു അപകടത്തിൽ മരിച്ചതിനുശേഷം മകന്റെ പേരായ പൂജിത്തിന്റെ പേരിൽ ഒരു ട്രസ്റ്റ് ആരംഭിച്ചിരുന്നു.