AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ‘സെക്യൂരിറ്റിയുടെ കയ്യില്‍ കൊടുത്തേക്കൂ’; കേക്ക് കണ്ട് ഞെട്ടി ബെര്‍ത്ത്‌ഡേ ഗേള്‍

Zomato Birthday Cake Delivery Video: നിങ്ങള്‍ എഴുതാനായി നല്‍കുന്ന സന്ദേശങ്ങള്‍ ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതുപോലെ കേക്കിലേക്ക് എത്തണമെന്നില്ല. പല സന്ദേശങ്ങളും തെറ്റായി എഴുതപ്പെട്ട സംഭവങ്ങള്‍ ധാരാളം നമ്മള്‍ കേട്ടിട്ടുണ്ട്, ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒന്നുകൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.

Viral Video: ‘സെക്യൂരിറ്റിയുടെ കയ്യില്‍ കൊടുത്തേക്കൂ’; കേക്ക് കണ്ട് ഞെട്ടി ബെര്‍ത്ത്‌ഡേ ഗേള്‍
വീഡിയോയില്‍ നിന്നുള്ള ദൃശ്യം Image Credit source: nakshatra_4844 Instagram Page
shiji-mk
Shiji M K | Published: 21 Dec 2025 14:44 PM

ഓണ്‍ലൈനായി പിറന്നാള്‍ കേക്കുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. കടയില്‍ പോയി സമയം കളയുന്നതിനേക്കാള്‍ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായി കേക്ക് തിരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാം. കേക്കുകള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതോടൊപ്പം മധുരമായ സന്ദേശങ്ങള്‍ കൂടി എല്ലാവരും ഉള്‍പ്പെടുത്താറുണ്ട്. ഇത് കേക്ക് കൈപ്പറ്റുന്ന ആളെ കൂടുതല്‍ സന്തോഷവാനാക്കാന്‍ സഹായിക്കും.

എന്നാല്‍ നിങ്ങള്‍ എഴുതാനായി നല്‍കുന്ന സന്ദേശങ്ങള്‍ ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതുപോലെ കേക്കിലേക്ക് എത്തണമെന്നില്ല. പല സന്ദേശങ്ങളും തെറ്റായി എഴുതപ്പെട്ട സംഭവങ്ങള്‍ ധാരാളം നമ്മള്‍ കേട്ടിട്ടുണ്ട്, ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒന്നുകൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.

ഒരു യുവതിയ്ക്ക് അവരുടെ പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര് സൊമാറ്റോ വഴി കേക്ക് ഓര്‍ഡര്‍ ചെയ്തു. ഡെലിവറി ഏജന്റിനുള്ള കുറിപ്പ് ചേര്‍ത്ത് കൂടിയാണ് അവര്‍ കേക്ക് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പെട്ടി തുറന്നപ്പോള്‍ കൂട്ടുകാരും പിറന്നാളുകാരിയും ഞെട്ടിത്തരിച്ചു.

വൈറലായ വീഡിയോ

 

View this post on Instagram

 

A post shared by Nakshatra (@nakshatra_4844)

സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ പ്രകാരം, കേക്ക് കണ്ടതും ആ യുവതി സ്തബ്ധയായി പോയി. പിന്നീട് അവിടെ കൂട്ടച്ചിരിയായിരുന്നു. കേക്ക് സെക്യൂരിറ്റിയെ ഏല്‍പ്പിച്ചാല്‍ മതിയെന്ന നിര്‍ദേശം കേക്കില്‍ എഴുതി ചേര്‍ത്തതാണ് എല്ലാവരെയും ഞെട്ടിച്ചത്.

Also Read: വീണാലും വിടില്ല ഞാന്‍! വിവാഹഫോട്ടോ എടുക്കാന്‍ പോയ ക്യാമറമാന് സംഭവിച്ചത് കണ്ടോ?

വീഡിയോക്ക് താഴെ നിരവധിയാളുകള്‍ തങ്ങളുടെ അനുഭവം രേഖപ്പെടുത്തുന്നുണ്ട്. താന്‍ ഒരിക്കല്‍ സൊമാറ്റോ വഴിയുള്ള ഓര്‍ഡറില്‍, ഹാപ്പി ബെര്‍ത്ത് ഡേ അമ്മ, എന്ന് എഴുതാന്‍ നിര്‍ദേശിച്ചു, അവര്‍ എഴുതിയത്, ജന്മദിനാശംസകള്‍ അമ്മ എന്ന് എഴുതുക, എന്നായിരുന്നു, തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്.