Bengaluru Stampede: ‘ഒരച്ഛനും ഈ ​ഗതി വരരുത്’; നോവായി ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവാവിന്റെ പിതാവ്

Bengaluru stampede at Chinnaswamy Stadium: അപകടത്തിൽ മരിച്ച 21 വയസ്സുള്ള ഭൂമിക് ലക്ഷ്മണന്റെ പിതാവ് ബി ടി ലക്ഷ്മണാണ് മകന്റെ ശവകുടീരത്തിനരികിൽ നിന്ന് വിട്ടുമാറാതെ പൊട്ടിക്കരഞ്ഞത് കണ്ട് നിന്നവരെയും കണ്ണീരിലാഴ്ത്തി .

Bengaluru Stampede: ഒരച്ഛനും ഈ ​ഗതി വരരുത്; നോവായി ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവാവിന്റെ പിതാവ്

Bengaluru Stampede At Chinnaswamy Stadium

Published: 

08 Jun 2025 | 06:29 AM

ബെം​ഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 21 കാരന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി നാട്. യുവാവിന്റെ മൃതദേ​​ഹം അടക്കിയ സ്ഥലത്ത് നിന്ന് വിട്ടുമാറാതെ നിന്ന പിതാവിന്റെ കാഴ്ച ഏവരെയും കണ്ണീരിലാഴ്ത്തി. അപകടത്തിൽ മരിച്ച 21 വയസ്സുള്ള ഭൂമിക് ലക്ഷ്മണന്റെ പിതാവ് ബി ടി ലക്ഷ്മണാണ് മകന്റെ ശവകുടീരത്തിനരികിൽ നിന്ന് വിട്ടുമാറാതെ പൊട്ടിക്കരഞ്ഞത് കണ്ട് നിന്നവരെയും കണ്ണീരിലാഴ്ത്തി .

തന്റെ മകന് സംഭവിച്ചത് ആർക്കും സംഭവിക്കരുതെന്ന് ലക്ഷ്മൺ ശവകുടീരത്തിനരികിൽ കിടന്നുകൊണ്ട് പറഞ്ഞു. താൻ അവനുവേണ്ടി വാങ്ങിയ സ്ഥലത്താണ് അവന്റെ സ്മാരകം പണിയേണ്ടി വരുന്നത്. തനിക്ക് ഇപ്പോൾ മറ്റെവിടെയും പോകേണ്ട, ഇവിടെ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഈ അവസ്ഥ ഒരു അച്ഛനും നേരിടേണ്ടിവരരുതെന്നും അദ്ദേഹം കണ്ണിരോടെ പറഞ്ഞു. കരഞ്ഞ് തളർന്ന അദ്ദേഹത്തെ ബന്ധുക്കളാണ് വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ഹാസനിലാണ് ഇവരുടെ സ്വദേശം.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർ‌സി‌ബിയുടെ ഐ‌പി‌എൽ കിരീടം ആഘോഷം ആഘോഷിക്കാൻ ആയിരങ്ങൾ തടിച്ചുകുടിയത്. സ്ഥലത്ത് തിക്കിലും തിരക്കിലും അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഭൂമിക് ഉൾപ്പെടെ 11 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിന് ശേഷം ലക്ഷ്മൺ മാധ്യമപ്രവർത്തകരോട് പറഞ്ഞ വാക്കുകളും ഏറെ ചർച്ചയായിരുന്നു. പോസ്റ്റ്‌മോർട്ടം സമയത്ത് തന്റെ മകന്റെ മൃതദേഹം കീറിമുറിക്കാതെ തനിക്ക് വിട്ടുകൊടുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

Also Read: ‘അവന്റെ ശരീരമെങ്കിലും എനിക്ക് തരൂ, പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്’; വിതുമ്പി അച്ഛന്‍

അതേസമയം കർണാടക സർക്കാർ മരിച്ച 11 പേരുടെ കുടുംബങ്ങൾക്ക് നൽകാൻ തീരുമാനിച്ച ധനസഹായം ഉയർത്തി. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് വിമർശനം ബിജെപി ഉന്നയിച്ചിരുന്നു. ഇതോടെയാണ് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായം 25 ലക്ഷം രൂപയാക്കി ഉയർത്തിയത്.

Follow Us
Related Stories
PM Narendra Modi Visits Slovakia: നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; ഇന്ത്യ-സ്ലൊവാക്യ ബന്ധത്തിൽ പുതിയ അധ്യായം
India Monsoon Deficit: കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ