Indian Economy: ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പറ്റി ട്രംപ് പറഞ്ഞതെന്ത്, ഇന്ത്യയുടെ മറുപടി?
ഇന്ത്യയുമായി ഞങ്ങൾ വളരെ കുറച്ച് ബിസിനസ്സ് മാത്രമേ ചെയ്തിട്ടുള്ളൂ, ഇന്ത്യയിൽ ഉയർന്ന താരിഫാണെന്നും അമേരിക്കൻ പ്രസിഡൻ്റ് എന്നാൽ പറഞ്ഞ പരാമർശം വേറൊന്നായിരുന്നു

Indian Economy Donald Trump
ന്യൂഡൽഹി: ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തയതിന് പിന്നാലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പറ്റി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾ ട്രംപ് പറഞ്ഞ വാക്കുകളും ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ഇന്ത്യയുടെയും റഷ്യയുടെയും പേരെടുത്തു പറഞ്ഞ ട്രംപ് ഇവ രണ്ടും ഡെഡ് ഇക്കോണമിയാണെന്നാണ് ട്വിറ്ററിൽ കുറിച്ചത്. ഇതോടെ പ്രതിപക്ഷവും ഇതിനെ അനുകൂലിച്ച് രംഗത്തെത്തി. സർക്കാർ ഒരു വ്യവസായിയുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും സമ്പദ് വ്യവസ്ഥ മരിച്ചുവെന്നുമാണ് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്. ട്രംപിന്റെ പരാമർശം കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക മാനേജ്‌മെൻ്റിലെ വീഴ്ചകളെ തുറന്നുകാട്ടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-റഷ്യ വ്യാപാര ബന്ധം ലക്ഷ്യം വെച്ചായിരുന്നു ട്രംപിൻ്റെ വിമർശനം. “ഇന്ത്യ റഷ്യയുമായി എന്ത് ചെയ്താലും എനിക്ക് പ്രശ്‌നമില്ല. ഇന്ത്യയുമായി ഞങ്ങൾ വളരെ കുറച്ച് ബിസിനസ്സ് മാത്രമേ ചെയ്തിട്ടുള്ളൂ, അവരുടെ താരിഫ് വളരെ ഉയർന്നതാണ്, ലോകത്തിലെ ഏറ്റവും ഉയർന്നവയിൽ ഒന്നാണ്.” – ട്രംപിൻ്റെ ട്വിറ്റർ പോസ്റ്റിൽ പറയുന്നു.
ALSO READ: കാനഡയ്ക്ക് 35% അധിക തീരുവയുമായി ട്രംപ്; ലിസ്റ്റിൽ 70-ലധികം രാജ്യങ്ങളും
തള്ളിക്കളഞ്ഞ് പീയൂഷ് ഗോയൽ
അതിനിടയിൽ ട്രംപിൻ്റെ അവകാശവാദം തള്ളിക്കളഞ്ഞ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ, ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ “മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ” ആകുമെന്ന് വ്യാപകമായി പ്രതീക്ഷിക്കുന്നതായും പറഞ്ഞു. അതിനിടയിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തോട് നേരിട്ട് പ്രതികരിക്കാൻ ശശി തരൂർ എംപി തയ്യാറായില്ല. ട്രംപ് കൊണ്ടുവന്ന താരിഫുകൾ ഒരു ‘വിലപേശൽ തന്ത്രം’ ആയിരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിഷയത്തിൽ പാർട്ടിയുടെ നിലപാടിനോട് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ തരൂർ, ട്രംപിന്റെ പരാമർശം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ ബാധിക്കുന്ന ഒന്നാണെന്നും സൂചിപ്പിച്ചിരുന്നു.