BJP President Election: അപ്രതീക്ഷിതമോ ആ രാജി; ബിജെപി ദേശിയ പ്രസിഡൻ്റ് ആരാകും?

ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ പോലും സംസ്ഥാന പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ സംഘടനാ തിരഞ്ഞെടുപ്പ് എപ്പോളെന്നത് ചർച്ചയായിട്ടുണ്ട്

BJP President Election: അപ്രതീക്ഷിതമോ ആ രാജി; ബിജെപി ദേശിയ പ്രസിഡൻ്റ് ആരാകും?

Bjp President

Published: 

28 Jul 2025 12:35 PM

ന്യൂഡൽഹി: പുതിയ ദേശിയ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ഉപരാഷ്ട്രപതിയുടെ രാജി മൂലം ചില അടിയന്തിര മാറ്റങ്ങൾ സംഘടനയിൽ വന്നേക്കുമെന്നാണ് സൂചന. പാർലമെൻ്റിൻ്റെ മൺസൂൺ സെഷൻ ആദ്യ ദിവസമായ ജൂലൈ 21-ന് ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഇതോടൊപ്പം പല സംസ്ഥാനങ്ങളിലും പുതിയ നിയമനങ്ങൾ ഉണ്ടാവാം എന്നും സൂചനയുണ്ടെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ധൻഖറിൻ്റെ രാജിയോടെ, പുതിയ വൈസ് പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നതിലേക്കാണ് ഇപ്പോ പാർട്ടി നേതൃത്വത്തിൻ്റെ ശ്രദ്ധ, ഇത് മൂലം സംഘടനാ തിരഞ്ഞെടുപ്പ് വീണ്ടും മാറ്റിവച്ചിരിക്കുകയാണ്.

എപ്പോൾ

പകുതി സംസ്ഥാനങ്ങളിലെയെങ്കിലും സംസ്ഥാന പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് നടന്നതിനുശേഷം മാത്രമേ ബിജെപിയിൽ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ കഴിയൂ. എന്നാൽ, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ പോലും സംസ്ഥാന പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ സംഘടനാ തിരഞ്ഞെടുപ്പ് എപ്പോൾ പൂർത്തിയാകുമെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുമില്ല, മൺസൂൺ സെഷന് ശേഷം, ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനായി മുൻഗണന എന്നാണ് സൂചന. ഇങ്ങനെ വന്നാൽ വീണ്ടും കാലതാമസം വരാം.

ALSO READ:  ഒന്നിലധികം പദ്ധതികൾ, തൊഴിലവസരങ്ങൾ; 4,900 കോടിയുടെ വികസന പദ്ധതികൾ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഈ നേതാക്കളും പരിഗണനയിൽ

ധർമേന്ദ്ര പ്രധാൻ, ശിവരാജ് സിംഗ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ, ഭൂപേന്ദർ യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെടെ ദേശിയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ ഉണ്ടെന്നാണ് സൂചന. സംഘടനാ പരിചയം, രാഷ്ട്രീയ പ്രാതിനിധ്യം, സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്താനുള്ള കഴിവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നേതാക്കളെ നോക്കുന്നത്. ഇതിൽ സ്ഥിരീകരണമൊന്നുമില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എങ്ങനെയാണ് ബി.ജെ.പി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്?

ദേശീയ കൗൺസിൽ, സംസ്ഥാന കൗൺസിലുകളിലെ അംഗങ്ങളടങ്ങുന്ന ഇലക്ടറൽ കോളേജ് രൂപീകരിക്കുന്നു. ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജാണിത്. തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക നൽകണം. പ്രസിഡന്റാകാന് കുറഞ്ഞത് 15 വർഷമെങ്കിലും പാര് ട്ടിയുടെ പ്രാഥമിക അംഗമായിരിക്കണം. ഇലക്ടറൽ കോളേജിലെ കുറഞ്ഞത് 20 അംഗങ്ങളെങ്കിലും നിർദ്ദേശകരായിരിക്കണം. ദേശീയ കൗൺസിൽ തിരഞ്ഞെടുപ്പ് നടന്ന കുറഞ്ഞത് 5 സംസ്ഥാനങ്ങളിൽ നിന്നായിരിക്കണം ഈ നിർദ്ദേശങ്ങൾ. തുടങ്ങിയവയാണ് നടപടിക്രമങ്ങളിൽ ചിലത്. 2020 മുതൽ ജെപി നദ്ദ (ജഗത് പ്രകാശ് നദ്ദ)യാണ് ബിജെപിയുടെ ദേശിയ അദ്ധ്യക്ഷൻ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും