Woman Kills Husband: ഭർത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ച് വിഷം കൊടുത്ത് കൊന്നു; ഭാര്യ അറസ്റ്റിൽ; ക്രൂരതയ്ക്ക് കാരണം…
Woman Kills Husband in Karnataka: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവർക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരം ലഭിക്കാൻ വേണ്ടിയാണ് യുവതി ഭർത്താവിനെ വിഷം കൊടുത്ത് കൊന്നതെന്നും പിന്നീട് സല്ലാപുരി സമ്മതിച്ചതായും പോലീസ് പറയുന്നു.

Woman Kills Husband
മൈസൂരു: ഭർത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ച് വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിൽ. 45കാരനായ വെങ്കിട സ്വാമിയെ ആണ് ഭാര്യ സല്ലാപുരി കൊലപ്പെടുത്തിയത്. മൈസൂരു ജില്ലയിലെ ചിക്കഹെജ്ജൂർ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് വെങ്കിടിനെ കാണാനില്ലെന്നും കടുവ പിടിച്ചുകൊണ്ടുപോയതാണെന്നും സല്ലാപുരി എല്ലാവരെയും അറിയിച്ചത്. എന്നാൽ വനം വകുപ്പിന്‍റെ പഴുതടച്ച നീക്കം ഭാര്യയുടെ കള്ളത്തരം പുറത്ത് കൊണ്ടുവരുകയായിരുന്നു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവർക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരം ലഭിക്കാൻ വേണ്ടിയാണ് യുവതി ഭർത്താവിനെ വിഷം കൊടുത്ത് കൊന്നതെന്നും പിന്നീട് സല്ലാപുരി സമ്മതിച്ചതായും പോലീസ് പറയുന്നു.ഭർത്താവ് വെങ്കിടിനെ കാണാനില്ലെന്നും കടുവ പിടിച്ചുകൊണ്ടുപോയതാണെന്നും ഭാര്യ സല്ലാപുരി നാട്ടുക്കാരെ അറിയിക്കുകയായിരുന്നു. അതേ ദിവസം വനാതിർത്തിയിൽ നാട്ടുകാർ കടുവയെ കണ്ടതിനാൽ സല്ലാപുരി പറഞ്ഞത് സത്യമാണെന്ന് എല്ലാവരും കരുതി.
Also Read:ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി; എട്ട് പേര്‍ മരിച്ചു
എന്നാൽ മൃതദേഹ ഭാഗങ്ങളോ മറ്റ് തെളിവോ കിട്ടിയില്ല. ഇതോടെയാണ് വനം വകുപ്പിനും പോലീസിനും സംശയം തോന്നിയത്.ഇതിനു പിന്നാലെ പോലീസ് ഇവരുടെ വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞത്. വിഷം നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനു സമീപത്തെ ചാണകകുഴിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പിന്നാലെ യുവതിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിനു കാരണം പുറത്ത് വന്നത്. ഭക്ഷണത്തിൽ വിഷം ചേർത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന്റെ പിൻവശത്തേക്ക് വലിച്ചിഴച്ച് ചാണകക്കൂമ്പാരത്തിൽ ഒളിപ്പിച്ചതായി സ്ത്രീ പിന്നീട് സമ്മതിച്ചു. കക്ക ഫാമിൽ ജോലി ചെയ്തിരുന്ന സമയത്ത്, വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് സർക്കാർ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് പറയുന്നത് കേട്ടാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും അവർ സമ്മതിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.