പോയത് ഒറ്റയ്ക്ക് വന്നത് 16 പാമ്പുകളുമായി; തായ്‌ലാന്‍ഡില്‍ നിന്നും വീണ്ടും ഉരഗക്കടത്ത്

Mumbai Airport Snake Smuggling: ജൂണ്‍ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ സംഭവമാണ് ഇത്. വളര്‍ത്തുമൃഗങ്ങള്‍ എന്ന വിഭാഗത്തിലാണ് പാമ്പുകളെ തായ്‌ലാന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. പൊതുവേ വിഷമില്ലാത്തവയോ അല്ലെങ്കില്‍ വിഷം കുറവായവയോ ആയിരിക്കും ഇത്തരം പാമ്പുകള്‍.

പോയത് ഒറ്റയ്ക്ക് വന്നത് 16 പാമ്പുകളുമായി; തായ്‌ലാന്‍ഡില്‍ നിന്നും വീണ്ടും ഉരഗക്കടത്ത്

പിടികൂടിയ പാമ്പുകള്‍

Published: 

01 Jul 2025 13:57 PM

മുംബൈ: തായ്‌ലാന്‍ഡില്‍ നിന്നും പാമ്പുകളുമായെത്തിയ യുവാവിനെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 16 ജീവനുള്ള പാമ്പുകളായിരുന്നു യുവാവിന്റെ കൈവശമുണ്ടായിരുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം.

ജൂണ്‍ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ സംഭവമാണ് ഇത്. വളര്‍ത്തുമൃഗങ്ങള്‍ എന്ന വിഭാഗത്തിലാണ് പാമ്പുകളെ തായ്‌ലാന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. പൊതുവേ വിഷമില്ലാത്തവയോ അല്ലെങ്കില്‍ വിഷം കുറവായവയോ ആയിരിക്കും ഇത്തരം പാമ്പുകള്‍.

ഗാര്‍ട്ടര്‍ പാമ്പുകള്‍, കണ്ടാമൃഗ റാറ്റ് പാമ്പ്, കെനിയന്‍ മണല്‍ ബോവ എന്നിവയും ഇന്ത്യയിലേക്ക് എത്തിച്ചവയില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ ആദ്യം തായ്‌ലാന്‍ഡില്‍ നിന്ന് തന്നെ പാമ്പുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.

Also Read: India visible in space: ഇത്ര തിളക്കമോ ഇന്ത്യയ്ക്ക്, ബഹിരാകാശത്ത് നിന്നുള്ള കാഴ്ചയിലെ നഗരവെളിച്ചം ചർച്ചയാകുന്നു

ഇതിന് പിന്നാലെ പല്ലികള്‍, സൂര്യപക്ഷികള്‍, മരം കയറുന്ന പോസം എന്നിവയുള്‍പ്പെടെ 100 ജീവികളുമായി മറ്റൊരു യുവാവും എത്തിയിരുന്നു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ തായ്‌ലാന്‍ഡില്‍ നിന്നും ഇന്ത്യയിലെത്തിയ 7,000ത്തിലധികം മൃഗങ്ങളെ ജീവനോടെയും അല്ലാതെയും പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി