Kochi Minor Girl Childbirth: ഫോർട്ട്‌കൊച്ചിയിൽ 17കാരി പ്രസവിച്ചു; ബന്ധുവായ യുവാവിനെതിരെ പോക്സോ കേസ്

17 Year Old Girl Delivers Baby in Kochi: കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനിടെ ആണ് ആശുപത്രി അധികൃതർക്ക് പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് സംശയം തോന്നിയത്. ഇതോടെ അവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Kochi Minor Girl Childbirth: ഫോർട്ട്‌കൊച്ചിയിൽ 17കാരി പ്രസവിച്ചു; ബന്ധുവായ യുവാവിനെതിരെ പോക്സോ കേസ്

പ്രതീകാത്മക ചിത്രം

Published: 

09 Aug 2025 21:19 PM

കൊച്ചി: ഫോർട്ട് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അരുക്കുറ്റി സ്വദേശിനിയായ 17കാരിയാണ് പ്രസവിച്ചത്. ജൂലായ് മാസം അവസാനം ഫോർട്ട് കൊച്ചിയിലെ ഒരു ആശുപത്രിയിലാണ് പെൺകുട്ടി പ്രസവിച്ചത്.

കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനിടെ ആണ് ആശുപത്രി അധികൃതർക്ക് പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് സംശയം തോന്നിയത്. ഇതോടെ അവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധു കൂടിയായ പ്രതിയായ യുവാവ് ഫോർട്ട്‌ കൊച്ചി സ്വദേശി ആണ്.

ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. പെൺകുട്ടി ഗർഭിണിയായ വിവരം മറ്റ് ബന്ധുക്കൾ അറിഞ്ഞിരുന്നോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.

ALSO READ: വികൃതി കാണിച്ചതിന് മൂന്നാം ക്ലാസുകാരനെ ഇസ്തിരി ഉപയോഗിച്ച് പൊള്ളിച്ചു; രണ്ടാനച്ഛൻ അറസ്റ്റിൽ

വികൃതി കാണിച്ചതിന് കുഞ്ഞിനെ ഇസ്തിരി ഉപയോഗിച്ച് പൊള്ളിച്ചു

കൊല്ലം ചവറയിൽ മൂന്നാം ക്ലാസുകാരനെ വികൃതി കാട്ടിയതിന് രണ്ടാനച്ഛൻ കാലിൽ ഇസ്തിരി ഉപയോഗിച്ച് പൊളിച്ചു. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം രണ്ടാനച്ഛനെ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. ഇളയ കുട്ടി ഇക്കാര്യം അംഗൻവാടി ടീച്ചറോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.

മൈനാഗപ്പള്ളി സ്വദേശിയായ രണ്ടാനച്ഛനെ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ജുവനൈൽ ജസ്‌റ്റിസ് ആക്ട്, ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കുട്ടിയുടെ അമ്മ വിദേശത്താണ്. മുത്തശ്ശിക്കും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടി താമസം. മുത്തശ്ശിയുമായി വികൃതി കാണിക്കുന്നതിനിടെ കുട്ടിയെ പൊള്ളലേല്പിച്ചു എന്നാണ് രണ്ടാനച്ഛൻ പോലീസിന് നൽകിയ മൊഴി. നേരത്തെയും അച്ഛൻ ഉപദ്രവിച്ചിട്ടുണ്ടെന്നും കത്തി ഉപയോഗിച്ച് നേരത്തെ പൊള്ളലേൽപ്പിച്ചിരുന്നതായി കുട്ടി പോലീസിന് മൊഴി നൽകി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും