Chottanikkara Girl Attack: ആൺസുഹൃത്തിന്റെ ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം; ആക്രമണം സംശയരോഗത്തെ തുടർന്ന്

Girl Attack In Chottanikkara : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി നിൽവിൽ വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് തുടരുന്നത്. തലച്ചോറിന് ​ഗുരുതരമായി ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും പെൺകുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

Chottanikkara Girl Attack: ആൺസുഹൃത്തിന്റെ  ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം; ആക്രമണം സംശയരോഗത്തെ തുടർന്ന്

Representational Image

Published: 

30 Jan 2025 08:45 AM

എറണാകുളം: ചോറ്റാനിക്കരയിൽ ആൺസുഹ‍ൃത്തിൽ നിന്ന് ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി നിൽവിൽ വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് തുടരുന്നത്. തലച്ചോറിന് ​ഗുരുതരമായി ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും പെൺകുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് അവശനിലയിൽ പെൺകുട്ടിയെ വീട്ടിലെ കിടപ്പ് മുറിയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 10.15 ഓടെ വീട്ടിലെത്തിയ ആൺ സുഹൃത്ത് പിറ്റെ ദിവസം പുലർച്ചെ നാ​ല് മണിയോടെയാണ് ​മ​ട​ങ്ങി​യ​ത്.​ സംഭവം ദിവസം പെൺകുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല.

സംഭവത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ ആൺ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റാണ‌് പൊലീസ് രേഖപ്പെടുത്തിയത്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്. അനൂപിനെ ഇന്ന് വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യും.

Also Read:തൃശൂര്‍ മാളയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ചു, ഗുരുതര പരിക്ക്; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇയാൾ പെൺകുട്ടിയെ ക്രൂരമായി മർദ്ധിച്ചതായാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ ഇടിച്ചതിന്റെ പാടുകൾ ഉണ്ടെന്നും പോലീസ് പറയുന്നു. ഇയാൾ സംശയരോ​ഗിയായിരുന്നുവെന്നും പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്താലായിരുന്നു ഉപദ്രവമെന്നും പോലീസ് പറയുന്നു. ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. ഈക്കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടെന്നും പോലീസ് പറയുന്നു.

അനൂപ് ലഹരിക്ക് അടിമയാണ്. സംഭവ ദിവസവും ഇയാൾ ലഹരി ഉപയോ​ഗിച്ചിരുന്നതായാണ് വിവരം. പതിവായി ഇയാൾ രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിൽ എത്താറുണ്ട്. മുൻപ് ഇക്കാര്യം പറഞ്ഞ്​ ​​ ​നാ​ട്ടു​കാ​ർ ഇയാളെ​ ​ചോ​ദ്യം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഇ​യാ​ൾ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​അ​സ​ഭ്യം​ ​പ​റ​യു​ക​യും​ ​ചെ​യ്യുകയായിരുന്നു. ഇതിൽ ​ഇ​രു​പ​തോ​ളം​ ​കു​ടും​ബ​ങ്ങ​ൾ​ ​ചോ​റ്റാ​നി​ക്ക​ര​ ​പോലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.

പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കിയിരുന്നതായി പ്രതി പോലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പെൺകുട്ടിയെ ക്രൂരമായി ബലാത്സം​ഗം ചെയ്തശേഷമാണ് മ​ർ​ദ്ദി​ച്ചതെന്നും ഇയാൾ പോലീസിനു മൊഴി നൽകി. ആ​ത്മ​ഹ​ത്യ​യ്ക്ക് ​ശ്ര​മി​ച്ച​ ​പെ​ൺ​കു​ട്ടി​യെ​ ​താ​ൻ​ ​ക​യ​റു​മു​റി​ച്ച് ​ര​ക്ഷ​പ്പെ​ടു​ത്തിയെന്നും മ​രി​ച്ചെ​ന്ന് ​ക​രു​തി​യാ​ണ് ​ര​ക്ഷ​പ്പെ​ട്ട​തെ​ന്നും പ്രതി​ ​പ​റ​ഞ്ഞു.​ ​

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും