Alan Death: കൊലയ്ക്ക് കാരണം ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, പ്രതികളുടെ അറസ്റ്റ് ഇന്ന്

19 year old stabbed to death in Thiruvananthapuram: കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.

Alan Death: കൊലയ്ക്ക് കാരണം ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, പ്രതികളുടെ അറസ്റ്റ് ഇന്ന്

അലൻ

Published: 

18 Nov 2025 07:21 AM

തിരുവനന്തപുരം: വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് തമ്പാനൂർ തോപ്പിൽ വാടകയക്ക് താമസിക്കുന്ന അലൻ എന്ന യുവാവ് കുത്തേറ്റ് മരിച്ചത്. തൈക്കാട് ഗ്രൗണ്ടിൽ ഫുട്ബോൾ മാച്ചിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്‍റെ തുടർച്ചയാണ് കൊലപാതകം. ഹെൽമെറ്റ് കൊണ്ട് അലന്‍റെ തലയിൽ ശക്തമായി ഇടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തതായി സാക്ഷികൾ മൊഴി നൽകി.

ALSO READ: കളിക്കുന്നതിനിടെ തർക്കം; 19കാരൻ കുത്തേറ്റ് മരിച്ചു, സംഭവം തിരുവനന്തപുരത്ത്

ഗുരുതരമായി പരിക്കേറ്റ അലന്റെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് രണ്ടു ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇരു വിഭാഗങ്ങൾ തമ്മിൽ ഇന്നലെയും സംഘർഷമുണ്ടായത്.

മഹാരാഷ്ട്രയില്‍ മതപഠനം നടത്തുന്ന അലന്‍ കുറച്ചുദിവസം മുമ്പാണ് നാട്ടിലെത്തിയത്. അമ്മയ്‌ക്കൊപ്പം വാടക വീട്ടിലായിരുന്നു താമസം. അലന്റെ പിതാവും സഹോദരിയും നേരത്തേ മരിച്ചിരുന്നു. അലന്‍റെ മൃതതേഹം ഇന്ന് പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും