ബാങ്കിൽ നിന്നും പണം പിൻവലിച്ചു പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം കവർന്നു; 23 കാരൻ മലപ്പുറത്ത് അറസ്റ്റിൽ
ഇയാളുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ വാടകയ്ക്ക് എടുത്തതാണെന്നാണ് പോലീസിന്റെ സംശയം. അക്കൗണ്ടിലേക്ക് എത്തുന്ന പണം കമ്മീഷൻ എടുത്ത ശേഷം പുറത്തു കാത്തുനിൽക്കുന്നവർക്ക് കൈമാറാനായിരുന്നു നിർദ്ദേശംതിങ്കളാഴ്ച രാവിലെ 11:45യോടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ബാങ്ക് ഓഫ് ബറോഡയ്ക്ക് മുന്നിലാണ് അതിക്രമം നടന്നത്. ഫിറോസ് ബാങ്കിൽ നിന്നും 9.95 ലക്ഷം രൂപ പിൻവലിച്ചു പുറത്തിറങ്ങിയപ്പോൾ ഇത് കാത്തു നിൽക്കുകയായിരുന്നു..........

പ്രതീകാത്മക ചിത്രം
മലപ്പുറം: ബാങ്കിൽ നിന്നും പണം പിൻവലിച്ചു പുറത്തിറങ്ങിയ യുവാവിനെ അതിക്രമിച്ച് പണം കവർന്ന സംഭവത്തിൽ മറ്റൊരു യുവാവ് പിടിയിൽ. യുവാവിന്റെ കൈയിൽ ഉണ്ടായിരുന്ന 9.95 ലക്ഷം രൂപയാണ് കവർന്നത്. സംഭവത്തിൽ നാട്ടുകല്ല് കൊടക്കാട് സ്വദേശി പനങ്ങാട്ട് തൊടി മുഹമ്മദ് ഷാഫിയെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 23 വയസ്സ് കാരനാണ് ഷാഫി. അമരമ്പലം സൗത്ത് കിഴക്കേ പാലാമഠം സ്വദേശി കുമ്മാളി ഫിറോസിന്റെേതായിരുന്നു പണം.
ബാങ്ക് ഓഫ് ബറോഡയ്ക്ക് മുന്നിലാണ് അതിക്രമം നടന്നത്…
അതേസമയം കവർന്ന പണം ഹവാലാ ഇടപാടുമായി ബന്ധപ്പെട്ടതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക സംശയം.തിങ്കളാഴ്ച രാവിലെ 11:45യോടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ബാങ്ക് ഓഫ് ബറോഡയ്ക്ക് മുന്നിലാണ് അതിക്രമം നടന്നത്. ഫിറോസ് ബാങ്കിൽ നിന്നും 9.95 ലക്ഷം രൂപ പിൻവലിച്ചു പുറത്തിറങ്ങിയപ്പോൾ ഇത് കാത്തു നിൽക്കുകയായിരുന്നു നാലാംസംഘമാണ് ഇയാളെ ആക്രമിച്ച് പണം അടങ്ങിയ പൊതി തട്ടിയെടുത്ത് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ALSO READ:24 പവൻ സ്വർണ കവർന്നു; മലപ്പുറത്ത് വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മോഷണം
ആക്രമണത്തിൽ ഫിറോസിന്റെ കൈക്ക് പരിക്കേറ്റതായും റിപ്പോർട്ട്.അതേസമയം ഫിറോസിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളാണ് പോലീസ് മുന്നോട്ട് വയ്ക്കുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ വാടകയ്ക്ക് എടുത്തതാണെന്നാണ് പോലീസിന്റെ സംശയം. അക്കൗണ്ടിലേക്ക് എത്തുന്ന പണം കമ്മീഷൻ എടുത്ത ശേഷം പുറത്തു കാത്തുനിൽക്കുന്നവർക്ക് കൈമാറാനായിരുന്നു നിർദ്ദേശം ലഭിച്ചതെന്നാണ് സൂചന.
എന്നാൽ പണം മുഴുവനായി തട്ടാൻ ശ്രമിച്ചതോടെയാണ് ബാങ്കിന്റെ മുന്നിൽ വച്ച് ആക്രമണവും പിടിച്ചുപറിയും ഉണ്ടായിരുന്നതാണ് പോലീസ് നൽകുന്ന പ്രാഥമിക സൂചന. പണത്തിന്റെ ഉറവിടം, ആരാണ് അയച്ചത്? എന്തിനാണ് തുടങ്ങിയ വിവരങ്ങളൊക്കെ പോലീസ് ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
ENGLISH SUMMARY
Another man has been arrested in connection with an incident where a youth was accosted and robbed after withdrawing money from a bank. A total of 9.95 lakh, which the youth was carrying, was stolen. The special investigation team arrested Panangattu Thodi Muhammed Shafi—a 23-year-old native of Kodakkad, Nattukallu—in connection with the case. The money belonged to Kummali Firoz, a resident of Kizhakke Palamadam in Amarambalam South.