Kottakkal Accident: നിയന്ത്രണംവിട്ട ചരക്കു ലോറി ഏഴ് വാഹനങ്ങളിലിടിച്ച് പാടത്തേക്ക് മറിഞ്ഞു; 11 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്
Kottakkal Puthur Accident: അപകടത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റു. വിവിധ വാഹനങ്ങളിലെ യാത്രക്കാരായ പത്ത് പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം: കോട്ടയ്ക്കലിൽ ചരക്ക് ലോറി നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് അപകടം. കോട്ടയ്ക്കൽ പുത്തൂര്‍ വളവിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി കാറുകളും ബൈക്കുകളും അടക്കം ഏഴ് വാഹനങ്ങളിലിടിച്ചശേഷം പാടത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇവിടെ സ്ഥിരം അപകടമേഖലയാണ്.
അപകടത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റു. വിവിധ വാഹനങ്ങളിലെ യാത്രക്കാരായ പത്ത് പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പൊന്മുണ്ടം സ്വദേശികളായ ഖദീജ(42) മിസ്രിയ(23) ഫസലുല്‍ റഹ്‌മാന്‍(27) ഹാസിന്‍ സയാന്‍(11 മാസം) മഞ്ചേരി തൃപ്പനച്ചി സ്വദേശികളായ ഉണ്ണികൃഷ്ണന്‍(56) ദിലീപ്(40) പ്രജിലേഷ്(45) കരിങ്കപ്പാറ സ്വദേശി അബ്ദുള്‍സലാം(52) പുത്തൂര്‍ സ്വദേശികളായ ബഷീര്‍, റാഷിദ(43) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ പ്രജിലേഷിനാണ് ഗുരുതരമായ പരിക്കേറ്റിട്ടുള്ളത്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Also Read:റെയിൽവെ ട്രാക്കിൽ മരം വീണു, ഗതാഗതം തടസ്സപ്പെട്ടു; ട്രെയിനുകൾ വൈകിയോടുന്നു
പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് കോട്ടയ്ക്കലിലേക്ക് ചരക്കുകയറ്റിയെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പീസ് സ്‌കൂളിന് സമീപത്തുവെച്ച് നിയന്ത്രണംവിട്ട ലോറി മൂന്ന് കാറുകളിലും നാല് ബൈക്കുകളിലും ഇടിക്കുകയായിരുന്നു. ശേഷം പാടത്തേക്ക് മറിയുകയായിരുന്നു. ലോറി ഇടിച്ച വാഹനങ്ങളും പാടത്തേക്ക് മറിഞ്ഞു. ഒരു കാർ പൂർണമായും ബാക്കിയുള്ളവ ഭാഗികമായും തകർന്നു. ജെസിബി ഉപയോഗിച്ച് കാർ വെട്ടിപൊളിച്ചാണ് ഇതിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.