Kochi fire break: എറണാകുളത്തെ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം, കത്തിനശിച്ചത് പന്ത്രണ്ടോളം കടകൾ

A massive fire broke out at Broadway in Ernakulam: പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു. ജില്ലയിലെ ഒമ്പത് അഗ്നിരക്ഷാനിലയങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം പുലർച്ചെയും തുടരുകയാണ്.

Kochi fire break: എറണാകുളത്തെ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം, കത്തിനശിച്ചത് പന്ത്രണ്ടോളം കടകൾ

പ്രതീകാത്മക ചിത്രം

Published: 

30 Dec 2025 | 05:59 AM

കൊച്ചി: എറണാകുളത്തെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു. ശ്രീധർ തിയേറ്ററിന് പിന്നിലെ കോളിത്തറ കെട്ടിട സമുച്ചയത്തിലെ കടകൾക്കാണ് പുലർച്ചെ 1:15-ഓടെ തീപിടിച്ചത്.

ഫാൻസി ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. മൂന്നുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പന്ത്രണ്ടോളം കടകളിലെ സ്റ്റോക്കുകൾ പൂർണ്ണമായും അഗ്നിക്കിരയായി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ജില്ലയിലെ ഒമ്പത് അഗ്നിരക്ഷാനിലയങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Also read – പുതുവർഷത്തിൽ പുതിയ ടോൾ പിരിവ് തുടങ്ങും, ഒളവണ്ണ ടോൾ പ്ലാസയുടെ നിരക്കുകൾ ഇതാ

ബ്രോഡ്‌വേയിലെ ഇടുങ്ങിയ വഴികളും കെട്ടിടങ്ങളുടെ പഴക്കവും അഗ്നിശമന സേനയുടെ വാഹനങ്ങൾ എത്തുന്നതിന് തടസ്സമായി. തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല; ഷോർട്ട് സർക്യൂട്ടാണോ എന്ന് പരിശോധിച്ചുവരികയാണ്.

 

ആവർത്തിക്കുന്ന അഗ്നിബാധ: ആശങ്കയിൽ ബ്രോഡ്‌വേ

 

ബ്രോഡ്‌വേയിൽ തീപിടിത്തം ഉണ്ടാകുന്നത് ഇതാദ്യമല്ല. നഗരത്തിലെ ഏറ്റവും പഴക്കമേറിയ ഈ വ്യാപാര കേന്ദ്രത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ കുറവും ഇടുങ്ങിയ വഴികളും വലിയ ഭീഷണിയായി തുടരുകയാണ്.

2019 മെയ് 27ന് ബ്രോഡ്‌വേയിലെ ക്ലോത്ത് ബസാറിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചിരുന്നു. അന്ന് 20-ഓളം ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. രണ്ട് കോടിയോളം രൂപയുടെ നഷ്ടമാണ് അന്ന് കണക്കാക്കിയത്. 2011 ഓഗസ്റ്റിലും സമാനമായ രീതിയിൽ ബ്രോഡ്‌വേയിൽ രാത്രിയിലുണ്ടായ തീപിടിത്തം വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.

Related Stories
Kuthiravattam Prisoner Escape: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലപാതക കേസിലെ വിചാരണ തടവുകാരൻ ചാടി പോയി
Kannur Bar Fraud: ഫിറ്റാവയവരെ പറ്റിച്ച് ജീവിക്കുന്ന കണ്ണൂരിലെ ബാർ! മദ്യപിച്ച് ബോധമില്ലാത്തവരോട് ഇങ്ങനെ ചെയ്യാമോ?
Kerala Weather Update: തണുപ്പു കുറഞ്ഞു, ചൂടുകൂടി പക്ഷെ തെക്കന്മാർക്ക് ഇന്ന് മഴക്കോളുണ്ട്…. ഈ ജില്ലക്കാർ ശ്രദ്ധിക്കുക
Kochi Water Metro: ഇന്ന് ഈ റൂട്ടുകളില്‍ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് തടസപ്പെടും; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌
Vedan: വേടന്റെ പരിപാടിക്കിടെ കനത്ത തിരക്ക്; ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം, ഒട്ടേറെപേര്‍ കുഴഞ്ഞുവീണു
Vengalam-Ramanattukara Toll Plaza: പുതുവർഷത്തിൽ പുതിയ ടോൾ പിരിവ് തുടങ്ങും, ഒളവണ്ണ ടോൾ പ്ലാസയുടെ നിരക്കുകൾ ഇതാ
പഞ്ചസാര വേണ്ട, തണുപ്പിന് ബെസ്റ്റ് ശർക്കര, ​ഗുണങ്ങളിതാ...
2026ല്‍ സ്വര്‍ണം വാങ്ങാന്‍ പറ്റിയ ദിവസങ്ങള്‍
പ്രമേഹ രോ​ഗികൾക്ക് പച്ച പപ്പായ കഴിക്കാമോ?
കൊഴുപ്പ് ഹൃദയത്തിന് നല്ലതാണ്!
Thrissur Accident Video: തൃശ്ശൂരിൽ ദേശീയപാതയിലെ ഞെട്ടിക്കുന്ന അപകടം
കുളനടയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം
പാട്ടവയൽ - ബത്തേരി റോഡിൽ ഇറങ്ങി നടക്കുന്ന കടുവ
വാൽപ്പാറ അയ്യർപാടി എസ്റ്റേറ്റ് പരിസരത്ത് കണ്ട പുലി