Thiruvananthapuram Man death: തിരുവനന്തപുരത്ത് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് യാത്രികൻ മരിച്ചു
Thiruvananthapuram Man death: തല പൊട്ടി റോഡിൽ വീണ ഷൈജു സംഭവ സ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു....

man died
തിരുവനന്തപുരം: സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് സ്കൂട്ടർ യാത്രികന് ദാരുണന്ത്യം. തിരുവനന്തപുരം ഇടിഞ്ഞാൽ സ്വദേശിയായ ഷൈജു ആണ് മരിച്ചത്. 47 വയസ്സ് ആയിരുന്നു. ബന്ധു ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിലെ സീറ്റിൽ ഇരുന്ന യാത്ര ചെയ്യുകയായിരുന്നു ഷൈജു. ഇതിനിടയിലാണ് മരക്കൊമ്പ് പൊട്ടി ദേഹത്തേക്ക് വീണത്.
തല പൊട്ടി റോഡിൽ വീണ ഷൈജു സംഭവ സ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. പിന്നാലെ ഉണങ്ങിയ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും വനവകുപ്പ് വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ച് രംഗത്തെത്തി.