Road Accident Death: റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി ഇറങ്ങി; തൃശൂരിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
Youth Died In Accident: പൂച്ചയെ കണ്ട് യുവാവ് റോഡിൽ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Accident Death
തൃശൂർ: പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.30 ന് ആയിരുന്നു അപകടം. മണ്ണുത്തി റോഡിൽ കുടുങ്ങി കിടന്ന പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയിലായിരുന്നു അപകടം.
അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മണ്ണുത്തി പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പൂച്ചയെ കണ്ട് യുവാവ് റോഡിൽ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം കഴിഞ്ഞ ദിവസം കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. കോട്ടയം എംസി റോഡിൽ നാട്ടകം പോളിടെക്‌നിക് കോളേജിന് സമീപമാണ് അപകടമുണ്ടായത്. ബംഗളൂരുവിൽ നിന്ന് ലോഡ് കയറ്റിവന്ന ലോറിയിലേയ്ക്ക് ജപ്പ് ഇടിച്ചുകയറുകയായിരുന്നു. ജീപ്പിലെ യാത്രക്കാരാണ് മരിച്ച രണ്ട് പേരും.