Actress Attack Case: സാക്ഷികളെല്ലാം സ്‌ട്രോങ്ങാണ്, 142 തൊണ്ടിമുതലുകള്‍; ദിലീപിന്റെ കയ്യില്‍ വീണ്ടും വിലങ്ങ് വീഴുമോ?
Actress Attack Case Timeline: രണ്ട് മണിക്കൂറോളം നീണ്ട ഉപദ്രവത്തിന് ശേഷം നടിയെ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിച്ചു. പിന്നീട് നടി കേസുമായി മുന്നോട്ട് പോയി എങ്കിലും അതിനിടയ്ക്ക് ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു.

ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതിന് ശേഷമാണ് വിധി വരുന്നത്. 2017 ഫെബ്രുവരി പതിനേഴിന് മലയാള സിനിമ രംഗത്തെ പ്രമുഖ നടി ഓടികൊണ്ടിരുന്ന കാറില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാകുകയായിരുന്നു. തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. പീഡന ദൃശ്യങ്ങള്‍ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
രണ്ട് മണിക്കൂറോളം നീണ്ട ഉപദ്രവത്തിന് ശേഷം നടിയെ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിച്ചു. പിന്നീട് നടി കേസുമായി മുന്നോട്ട് പോയി എങ്കിലും അതിനിടയ്ക്ക് ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. 2018ലാണ് കേസിലെ വിചാരണ ആരംഭിച്ചത്. കൊവിഡ് ലോക്ഡൗണ്‍ കാരണം രണ്ടുവര്‍ഷത്തോളം വിചാരണയില്‍ തടസം നേരിട്ടു. അതിജീവിത ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതും വിവാദമായിരുന്നു. കേസിന്റെ ഇതുവരെയുള്ള നാള്‍വഴികള്‍ പരിശോധിക്കാം.
നാള്‍വഴി
- 2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്.
- ഫെബ്രുവരി 18ന് ഡ്രൈവറായ മാര്‍ട്ടിന്‍ ആന്റണിയെ അറസ്റ്റ് ചെയ്തു
- ഫെബ്രുവരി 19ന് വടിവാള്‍ സലിം, പ്രദീപ് എന്നിവരെ കൂടി അറസ്റ്റ് ചെയ്തു.
- ഫെബ്രുവരി 20ന് മണികണ്ഠന്‍ എന്നയാള്‍ കൂടി അറസ്റ്റില്‍.
- ഫെബ്രുവരി 23നാണ് ഒന്നാം പ്രതി പള്‍സര്‍ സുനി അറസ്റ്റിലാകുന്നത്.
- ജൂണ്‍ 28ന് കേസില്‍ ദിലീപിനെ ചോദ്യം ചെയ്തു.
- ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി.
- ഒക്ടോബര്‍ 3ന് ദിലീപിന് ജാമ്യം ലഭിച്ചു.
- 2018 മാര്‍ച്ച് എട്ടിന് കേസില്‍ വിചാരണ ആരംഭിച്ചു.
- 2019 നവംബര്‍ 29ന് ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീകോടതി നിര്‍ദേശം നല്‍കി.
- 2021 ഡിസംബര്‍ 25ന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
- 2022 ജനുവരി നാലിന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തുടരന്വേഷണത്തിന് അനുമതി ലഭിച്ചു.
- 2024 സെപ്റ്റംബര്‍ 17ന് പള്‍സര്‍ സുനിക്ക് ജാമ്യം.
- ഡിസംബര്‍ 11ന് കേസില്‍ അന്തിമവാദം ആരംഭിച്ചു.
- 2025 ഏപ്രില്‍ ഒന്‍പതിന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി.
കേസ് ഇങ്ങനെ
- കേസിലാകെ 261 സാക്ഷികള്‍
- സാക്ഷിവിസ്താരം നടത്തിയത് 438 ദിവസം
- പ്രോസിക്യൂഷന്‍ 833 രേഖകള്‍ ഹാജരാക്കി
- ആകെ 142 തൊണ്ടിമുതലുകള്‍
Also Read: Actress Attack Case: കാവ്യയുമായി അവിഹിത ബന്ധം; മഞ്ജു ഫോണില്‍ കണ്ടത് പല പേരിലുള്ള മെസേജുകള്‍
പ്രതിചേര്‍ത്തവര്‍
- പള്‍സര്‍ സുനി ( സുനില്‍ എന്‍എസ്)
- മാര്‍ട്ടിന്‍ ആന്റണി
- ബി മണികണ്ഠന്‍
- വിപി വിജീഷ്
- എച്ച് സലിം
- പ്രദീപ്
- ചാര്‍ലി തോമസ്
- ദിലീപ്
- സനില്‍കുമാര്‍
- ജി ശരത്