Train Additional stops: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…. ഇനി മുതൽ ഈ ട്രെയിനുകൾക്ക് കരുനാ​ഗപ്പള്ളിയിലും കായംകുളത്തും അധിക സ്റ്റോപ്പ്

Additional Stops for Trains at Karunagappally and Kayamkulam: കരുനാഗപ്പള്ളിയിലെ അധിക സ്റ്റോപ്പിനെ തുടർന്ന്, രാജ്യറാണി എക്‌സ്‌പ്രസിന്റെ ചില പ്രധാന സ്റ്റേഷനുകളിലെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

Train Additional stops: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... ഇനി മുതൽ ഈ ട്രെയിനുകൾക്ക് കരുനാ​ഗപ്പള്ളിയിലും കായംകുളത്തും അധിക സ്റ്റോപ്പ്

പ്രതീകാത്മക ചിത്രം

Published: 

29 Oct 2025 15:17 PM

തിരുവനന്തപുരം: റെയിൽവേ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച്, കേരളത്തിലൂടെ ഓടുന്ന രണ്ട് പ്രധാന എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. ഹംസഫർ എക്‌സ്‌പ്രസിനും രാജ്യറാണി എക്‌സ്‌പ്രസിനുമാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.

 

1. ഹംസഫർ എക്‌സ്‌പ്രസ്

 

തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് റൂട്ടിലോടുന്ന ഹംസഫർ എക്‌സ്‌പ്രസിന് ഇനിമുതൽ കായംകുളം ജങ്ഷനിൽ അധിക സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് നവംബർ 1 മുതലും, ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് നവംബർ 2 മുതലുമാണ് പുതിയ സ്റ്റോപ്പ് പ്രാബല്യത്തിൽ വരിക. കായംകുളം ജങ്ഷനിൽ ട്രെയിനിന് രണ്ട് മിനിറ്റ് നേരമായിരിക്കും സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

 

Also read – കെഎസ്ആര്‍ടിസിയില്‍ ഭ്രാന്തന്‍ പരിഷ്‌കാരങ്ങള്‍; വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍

 

2. രാജ്യറാണി എക്‌സ്‌പ്രസ്

 

നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് റൂട്ടിലോടുന്ന രാജ്യറാണി എക്‌സ്‌പ്രസിന് കരുനാഗപ്പള്ളിയിൽ ഒരു അധിക സ്റ്റോപ്പ് അനുവദിച്ചു. ഈ സ്റ്റോപ്പ് ഒക്ടോബർ 30 മുതൽ നിലവിൽ വരും. കരുനാഗപ്പള്ളിയിൽ ട്രെയിൻ പുലർച്ചെ 3.16ന് എത്തി 3.17ന് പുറപ്പെടും. സ്റ്റോപ്പ് ദൈർഘ്യം ഒരു മിനിറ്റാണ്.

കരുനാഗപ്പള്ളിയിലെ അധിക സ്റ്റോപ്പിനെ തുടർന്ന്, രാജ്യറാണി എക്‌സ്‌പ്രസിന്റെ ചില പ്രധാന സ്റ്റേഷനുകളിലെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

  • കൊല്ലത്തുനിന്ന് ട്രെയിൻ പുലർച്ചെ 3.42ന് എത്തി 3.45ന് പുറപ്പെടും.
  • വർക്കലയിൽ നിന്ന് ട്രെയിൻ പുലർച്ചെ 4.06ന് എത്തി 4.07ന് പുറപ്പെടും.
  • തിരുവനന്തപുരം നോർത്തിൽ നിന്ന് ട്രെയിൻ രാവിലെ 5.35ന് എത്തിച്ചേരും.

പുതിയ അധിക സ്റ്റോപ്പുകളും പുതുക്കിയ സമയക്രമവും യാത്രക്കാർ ശ്രദ്ധിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ