സിസിടിവി ചതിച്ചു! അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയും ഫെനി ​നൈനാനും പ്രതിപ്പട്ടികയിലേക്ക്

Sreenadevi Kunjamma Adoor Police Station Trespass Controversy: വിവരാവകാശ നിയമപ്രകാരം സിപിഎം ആണ് അ‌ടൂർ സ്റ്റേഷനിലെ ജൂ​ലൈയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പോലീസ് സ്റ്റേഷൻ അ‌തിക്രമം ചർച്ചയാകുകയായിരുന്നു. അ‌തേസമയം, പൊലീസ് സ്റ്റേഷനിൽ യാതൊരു വിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് അവിടെയെത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചത്.

സിസിടിവി ചതിച്ചു! അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയും ഫെനി ​നൈനാനും പ്രതിപ്പട്ടികയിലേക്ക്

Adoor Police Station Trespass Controversy Sreenadevi Kunjamma

Published: 

02 Nov 2026 | 09:13 AM

പത്തനംതിട്ട: അ‌ടൂർ പോലീസ് സ്റ്റേഷനിൽ അ‌തിക്രമം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാക്കളായ ശ്രീനാദേവി കുഞ്ഞമ്മ, ഫെനി ​നൈനാൻ എന്നിവർ പ്രതികളാകുമെന്ന് സൂചന. മൂന്ന് മാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ പോലീസ് തുടർനടപടികൾ എടുത്തിരുന്നില്ല. അ‌തിക്രമം നടത്തിയ സംഘത്തിന് നേതൃത്വം നൽകിയ ശ്രീനാദേവിയും ഫെനി ​നൈനാനും ഉൾപ്പെടെയുള്ളവർ പോലീസുകാർക്ക് ‘തിരിച്ചറിയാവുന്ന’ ആളുകളാണെങ്കിലും ഇവരുടെ പേരുകൾ കേസിൽ ഉൾപ്പെട്ടിരുന്നില്ല. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് ‘കണ്ടാൽ അറിയാവുന്നവർ’ക്ക് എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും നടപടിയില്ലാതെ മുന്നോട്ട് പോകുന്നതിനിടെയാണ് അ‌തിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ‘കണ്ടാലറിയാവുന്ന പ്രതി’കളുടെ നിരയിലേക്ക് ശ്രീനാദേവിയെയും ഫെനി​നൈനാനെയും ഉൾപ്പെടുത്താതെ വേറെ വഴിയില്ലെന്ന നിലയിലാണ് പോലീസ്. ശ്രീനാദേവി കുഞ്ഞമ്മയും സംഘവും പോലീസ് സ്റ്റേഷനിലെ സെല്ലിന് മുന്നിലെത്തി അ‌റസ്റ്റിലായ പ്രതിയെ ഭീഷണിപ്പെടുത്തുന്ന നിലയ്ക്കുള്ള ദൃശ്യങ്ങൾ മാസങ്ങൾക്കിപ്പുറം പുറത്തുവന്നതാണ് പോലീസിനും പ്രതികൾക്കും തിരിച്ചടിയായത്.

Also Read: ജ‍ഡ്ജി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നു, ചേരാനല്ലൂർ അപകടത്തിൽ പോലീസിൽ പരാതി

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ, പോലീസ് സ്റ്റേഷനിൽ പോലീസുകാരെ കാഴ്ചക്കാരാക്കി ശ്രീനാദേവിയും ഫെനി ​നൈനാനും പ്രതിയെ ഭീഷണിപ്പെടുത്തിയത് പോലീസ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമായി മാറി. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡിജിപി റാവാഡ ചന്ദ്രശേഖർ പത്തനംതിട്ട എസ്പിയോട് സംഭവത്തിൽ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നുമാസം മുൻപെടുത്ത പോലീസ് സ്റ്റേഷൻ അ‌തിക്രമത്തിലെ എഫ്ഐആറിൽ കൂടുതൽ നടപടികളിലേക്ക് കടക്കാൻ പോലീസ് നിർബന്ധിതരായിരിക്കുന്നത്.

വീഡിയോ വന്നതോടെ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ കണ്ടാലറിയാവുന്ന പ്രതികളെ പൊലീസ് ‘തിരിച്ചറിഞ്ഞു’ തുടങ്ങിയിട്ടുണ്ട്. അതിക്രമത്തിൽ കുറ്റപത്രം ഉടൻ നൽകാനും പ്രതികൾക്ക് നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്താനും നീക്കം ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം. അ‌തേസമയം ഈ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ല എന്നാണ് അ‌ടൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നിലപാട്.

അ‌കത്തുകയറ്റിയത് പ്രതിഷേധം തണുപ്പിക്കാൻ!

ശ്രീനാദേവിയുടെ പരാതിയിൽ, യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്ത് അടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് വിവാദ സംഭവങ്ങൾ അ‌രങ്ങേറിയത്. പോലീസ് സ്റ്റേഷന് പുറത്തെ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നും വനിതാ പൊലീസ് ഇല്ലാത്ത സമയത്ത് മറ്റ് പോംവഴികൾ ഇല്ലായിരുന്നു എന്നുമാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എസ്.പിക്ക് വിശദീകരണം നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

വിവരാവകാശ നിയമപ്രകാരം സിപിഎം ആണ് അ‌ടൂർ സ്റ്റേഷനിലെ ജൂ​ലൈയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പോലീസ് സ്റ്റേഷൻ അ‌തിക്രമം ചർച്ചയാകുകയായിരുന്നു. അ‌തേസമയം, പൊലീസ് സ്റ്റേഷനിൽ യാതൊരു വിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് അവിടെയെത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചത്. എസ്പിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം ഈ സംഭവത്തിൽ പോലീസുകാർക്കെതിരേ നടപടി വേണമോയെന്ന് ഡിജിപി തീരുമാനിക്കും.

English Summary

Congress leaders Sreenadevi Kunjamma and Feni Ninan are likely to be named as accused in a case involving the storming of the Adoor Police Station. Although the case was registered three months ago, the police had not taken any further action until now. However, following the emergence of a video showing the incident at the station, the police have begun identifying the suspects, including Sreenadevi Kunjamma who were captured on camera.

Loading...
Unable to load recommendations.
Follow Us
Related Stories
‘ഭർത്താവിനോട് സ്നേഹം. എന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം’; ഭർതൃവീട്ടിൽ 26 വയസുകാരി മരിച്ച നിലയിൽ
Youtuber Thoppi: സുഹൃത്തുക്കൾ ചതിച്ചെന്ന് തൊപ്പി; അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്
Traffic Restrictions: റോഡ് അറ്റകുറ്റപ്പണികൾ; വിവിധ ജില്ലകളിൽ ഇന്ന് ഗതാഗതനിയന്ത്രണങ്ങൾ
Kerala Weather Update: മുരശു ചുഴലിക്കാറ്റ് പണിതരുമോ? ഇടിമിന്നൽ മഴ ഇന്നും; ശ്രദ്ധിക്കേണ്ടത് 6 ജില്ലക്കാർ
Cheranalloor Accident: ജ‍ഡ്ജി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നു, ചേരാനല്ലൂർ അപകടത്തിൽ പോലീസിൽ പരാതി
കുറിപ്പുകളില്‍ മുഴുവന്‍ മകനെക്കുറിച്ചുള്ള ആശങ്കകള്‍; വില്ലനായത് ഓണ്‍ലൈന്‍ ഗെയ്‌മോ? ചങ്ങനാശേരിയിലെ കൂട്ടാത്മഹത്യയില്‍ അന്വേഷണം
ജിമ്മിൽ പോകുന്നവർക്ക് വാഴപ്പഴം ഒരു 'സൂപ്പർ ഫുഡ്'; കാരണമിതാണ്!
ആമസോൺ ദീപാവലി സെയിൽ: ഐക്യൂ Z11 ​ലൈറ്റ് 5G ഡിസ്കൗണ്ട്
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം