AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Alappuzha Train death: യുവാവും പതിനേഴുകാരിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു, ജീവനൊടുക്കിയത് ബൈക്കിൽ ഒരുമിച്ചെത്തിയവർ

Alappuzha Man and a 17-Year-Old Girl Die by Suicide: സംഭവത്തെ തുടർന്ന് കൊച്ചുവേളി - അമൃത്സർ എക്സ്പ്രസിന് പിന്നാലെ വന്ന തിരുവനന്തപുരം - മുംബൈ എൽടിടി നേത്രാവതി എക്സ്പ്രസ് അരമണിക്കൂറോളം കരുവാറ്റയിൽ പിടിച്ചിട്ടു.

Alappuzha Train death: യുവാവും പതിനേഴുകാരിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു, ജീവനൊടുക്കിയത് ബൈക്കിൽ ഒരുമിച്ചെത്തിയവർ
Suicide AlappuzhaImage Credit source: Freepik
aswathy-balachandran
Aswathy Balachandran | Published: 28 May 2025 17:29 PM

ആലപ്പുഴ: കരുവാറ്റയിൽ ട്രെയിനിന് മുന്നിൽ ചാടി യുവാവും 17 വയസ്സുകാരിയായ വിദ്യാർത്ഥിനിയും മരിച്ചു. പള്ളിപ്പാട് സ്വദേശി ശ്രീജിത്ത് (40), ചെറുവയൽ സ്വദേശിനിയായ 17 വയസ്സുകാരിയായ വിദ്യാർത്ഥിനി ദേവു എന്നിവരാണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴ കരുവാറ്റയിലെ ഹാൾട്ട് സ്റ്റേഷന് സമീപമായിരുന്നു സംഭവം.

കൊച്ചുവേളി-അമൃത്സർ എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ട്രെയിനിടിച്ച് മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഇരുവരും ബൈക്ക് റോഡിൽ നിർത്തിയ ശേഷം നടന്നാണ് റെയിൽവേ ട്രാക്കിലെത്തിയത്. തുടർന്ന് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു.

Also read – കടലിൽ വിഷം കലർന്നാലും നീക്കാൻ വഴിയുണ്ട്, പുതിയ വിദ്യകൾ ഇതെല്ലാ

സംഭവത്തെ തുടർന്ന് കൊച്ചുവേളി – അമൃത്സർ എക്സ്പ്രസിന് പിന്നാലെ വന്ന തിരുവനന്തപുരം – മുംബൈ എൽടിടി നേത്രാവതി എക്സ്പ്രസ് അരമണിക്കൂറോളം കരുവാറ്റയിൽ പിടിച്ചിട്ടു.

ശ്രീജിത്തും വിദ്യാർത്ഥിനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ ആത്മഹത്യയുടെ കാരണത്തെക്കുറിച്ചോ ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല എന്നാണ് വിവരം. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.