AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mavelikkara School Padapooja: മാവേലിക്കരയിലെ സ്കൂളിൽ പാദ പൂജ; അധ്യാപകരുടെ കാലുകൾ വിദ്യാർത്ഥികളെക്കൊണ്ട് കഴുകിച്ചു

Padapooja At School: അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കളിട്ടാണ് വിദ്യാർത്ഥികളെകൊണ്ട് പൂജ നടത്തിച്ചത്. 101 അധ്യാപകരുടെ പാദമാണ് സ്കൂളിലെ വിദ്യാർത്ഥികൾ കഴുകിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കാസർകോട് ബന്തടുക്കയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Mavelikkara School Padapooja: മാവേലിക്കരയിലെ സ്കൂളിൽ പാദ പൂജ; അധ്യാപകരുടെ കാലുകൾ വിദ്യാർത്ഥികളെക്കൊണ്ട് കഴുകിച്ചു
Padapooja At School Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 12 Jul 2025 06:53 AM

ആലപ്പുഴ: മാവേലിക്കരയിലെ സ്കൂളിൽ പാദപൂജ ചെയ്യിപ്പിച്ച് അധ്യാപകർ. വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലാണ് വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്യിപ്പിച്ചത്. അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കളിട്ടാണ് വിദ്യാർത്ഥികളെകൊണ്ട് പൂജ നടത്തിച്ചത്. 101 അധ്യാപകരുടെ പാദമാണ് സ്കൂളിലെ വിദ്യാർത്ഥികൾ കഴുകിയതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം കാസർകോട് ബന്തടുക്കയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദങ്ങൾ കഴുകിപ്പിച്ചത്. ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്. വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച 30 അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് ശേഷം പൂക്കളിട്ട് പൂജ ചെയ്യിക്കുകയായിരുന്നു.

വിദ്യാർത്ഥികൾ അധ്യാപകരുടെ മുന്നിൽ മുട്ട് കുത്തിയിരുത്തിയ ചിത്രമടക്കം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ശേഷം, കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാലിൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്തു. പിന്നാലെ തൊട്ട് വന്ദിക്കാനും ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന സ്കൂളുകളിരെ ഇത്തരം പ്രവർത്തികൾക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.

സർക്കാരിനെ വിരട്ടരുത്, സമയമാറ്റം ആലോചനയിലില്ല’: നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. വിദഗ്ധരുടെ നിർദ്ദേശം അടിസ്ഥാമാക്കിയാണ് ഇപ്പോഴുള്ള ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ഈ മാറ്റം അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ്. അതിനാൽ ഈ സമയത്തിൽ ഒരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.