Aluva Three year old Child Death Case: ‘മകൾ എങ്ങനെ ജീവിക്കുമെന്ന് ഭയന്നു’; മൂന്നര വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മയുടെ നിര്‍ണായക മൊഴി പുറത്ത്
Aluva Three year old Child Death Case: മകളെ പോലും അകറ്റി നിർത്തി. ഇത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയതായും യുവതി പറഞ്ഞു. ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി അറിഞ്ഞതായും മൊഴി നൽകിയതായി വിവരം.

പ്രതീകാത്മക ചിത്രം
ആലുവയിൽ മൂന്നര വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തിൽ അമ്മയുടെ നിർണായക മൊഴി പുറത്ത്. ഭർതൃവീട്ടിൽ നിരന്തരം ഒറ്റപ്പെടൽ അനുഭവിച്ചതായും മകൾ എങ്ങനെ ജീവിക്കുമെന്ന് ഭയന്നതായും ചോദ്യം ചെയ്യലിൽ യുവതി പറഞ്ഞതായി വിവരം.
മകളെ പോലും അകറ്റി നിർത്തി. ഇത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയതായും യുവതി പറഞ്ഞു. ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി അറിഞ്ഞു, അങ്ങനെ നടന്നാൽ മകൾ എങ്ങനെ ജീവിക്കുമെന്ന് ഭയന്നതായും അത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് യുവതിയുടെ മൊഴി.
എന്നാൽ അമ്മയുടെ മൊഴിയിൽ ഇപ്പോഴും അന്വേഷണ സംഘത്തിൽ ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലിൽ ‘ഞാൻ മോളെ പുഴയിൽ ഇടാൻ പോയി’ എന്നായിരുന്നു യുവതിയുടെ മറുപടി. പല തവണയും ഇത് തന്നെയാണ് ആവർത്തിച്ച് പറഞ്ഞത്. കുട്ടി ക്രൂര പീഡനത്തിന് ഇരായായിരുന്നുവെന്ന് അറിയിച്ചപ്പോഴും നിസംഗതയോടെയാണ് അവർ ഇക്കാര്യം കേട്ടിരുന്നത്.
ALSO READ: മകൾ നിരന്തരം ബലാൽസംഗത്തിനിരയായത് അമ്മ അറിഞ്ഞിരുന്നോ? വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്
പക്ഷേ, ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോയെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച ഒന്നും ഇതുവരെ പോലീസിനോട് പറഞ്ഞിട്ടുമില്ല. അത്തരമൊരു സാഹചര്യത്തിൽ കുട്ടിയെ പുഴയിൽ എറിഞ്ഞത് എന്തിനാകാം എന്നതാണ് പൊലീസിനെ അലട്ടുന്നത്. ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പിതൃസഹോദരനെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കുട്ടി അതിക്രൂര പീഡനമാണ് നേരിട്ടത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മൊഴി നല്‍കിയതായാണ് വിവരം. കൊല്ലപ്പെടുന്ന ദിവസവും കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്.