Ambalapuzha Palpayasam : ഇനി അമ്പലപ്പുഴ പാൽപായസത്തിന് വില അധികം നൽകണം; ലിറ്ററിന് 100 രൂപ വർധിപ്പിക്കും

Amabalapuzha Palpayasam Price And Online Booking : പുതിയ നിരക്ക് ചിങ്ങം ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഓൺലൈൻ ബുക്കിങ് സംവിധാനവും ഉടൻ ഏർപ്പെടുത്തും.

Ambalapuzha Palpayasam : ഇനി അമ്പലപ്പുഴ പാൽപായസത്തിന് വില അധികം നൽകണം; ലിറ്ററിന് 100 രൂപ വർധിപ്പിക്കും

Amabalapuzha Palpayasam

Published: 

16 Jun 2025 | 09:35 PM

ആലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യനിവേദ്യമായ അമ്പലപ്പുഴ പാൽപായസത്തിൻ്റെ വില വർധിപ്പിക്കുന്നു. 160 രൂപയ്ക്ക് ലഭിക്കുന്ന ഒരു ലിറ്റർ അമ്പലപ്പുഴ പാൽപായസത്തിൻ്റെ വില 260 രൂപയായി ഉയർത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. പുതുക്കിയ നിരക്ക് ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) മുതൽ പ്രാബല്യത്തിൽ വരും. 14 വർഷങ്ങൾക്ക് ശേഷമാണ് ദേവസ്വം ബോർഡ് അമ്പലപ്പുഴ പാൽപായസത്തിൻ്റെ വില വർധിപ്പിക്കുന്നത്. ഏറ്റവും അവസാനമായി 2011ലായിരുന്നു പാൽപായസത്തിൻ്റെ വില വർധിപ്പിച്ചത്.

വില വർധനയ്ക്ക് പുറമെ ദിവസം തയ്യാറാക്കുന്ന പാൽപായസത്തിൻ്റെ അളവും വർധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. വ്യാഴം, ഞായർ തുടങ്ങി മറ്റ് വിശേഷ ദിവസങ്ങളിൽ 350 ലിറ്റർ പാൽപായസം ക്ഷേത്രത്തിൽ തയ്യാറാക്കും. മറ്റ് ദിവസങ്ങളിൽ 300 ലിറ്ററും തയ്യാറാക്കും. നിലവിൽ 260 ലിറ്റർ പാൽപായസമാണ് തയ്യാറാക്കുന്നത്. ഇനി മുതൽ പായസം നിറയ്ക്കുന്ന ബോട്ടിലിന് ഹോളോഗ്രാം ചിഹ്നവും ഉണ്ടാകും.

ALSO READ : Nilambur Kovilakam: ആനകളെ റേഷന്‍ കാര്‍ഡില്‍ ചേര്‍ത്ത കോവിലകം; നിലമ്പൂരിന്റെ ചരിത്രം

ഇവയ്ക്ക് പുറമെ അമ്പലപ്പുഴ പാൽപായസം ഓൺലൈനിലൂടെ ബുക്ക് ചെയ്യാനുള്ള സംവിധാനം ദേവസ്വം ബോർഡ് ഉടൻ ഏർപ്പെടുത്തിയേക്കും. ബുക്കിങ് സംവിധാനമേർപ്പെടുത്താനുള്ള പുതിയ സോഫ്റ്റുവെയർ ദേവസ്വം ഡെപ്യൂട്ടി കമ്മീഷ്ണറെ ബോർഡ് ചുമതലപ്പെടുത്തി. കൂടാതെ പാൽപായസം ബൂക്ക് ചെയ്യുന്നതിനായി ടോക്കൺ സംവിധാനവും കൊണ്ടുവരും. നിലവിൽ ക്ഷേത്രത്തിൻ്റെ പ്രസാദ കൗണ്ടറിലാണ് പാൽപായസത്തിൻ്റെ ടോക്കൺ ലഭിക്കുന്നത്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ