Munnar Road Traffic: ഗതാഗതക്കുരുക്കിൽ കുടുങ്ങി ആംബുലൻസ്; സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

Ambulance Stuck In Munnar Road Traffic: ഞായറാഴ്ച രാവിലെയോടെയാണ് വിഷം ഉള്ളിൽച്ചെന്ന നിലയിൽ രാജനെ വീട്ടിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആംബുലൻസെത്തി തമിഴ്നാട്ടിലെ ഉദുമൽപ്പേട്ട താലൂക്ക് ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോകുംവഴിയാണ് കുരുക്കിൽപ്പെട്ടത്. കുരുക്കുമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Munnar Road Traffic: ഗതാഗതക്കുരുക്കിൽ കുടുങ്ങി ആംബുലൻസ്; സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

പ്രതീകാത്മക ചിത്രം

Published: 

06 May 2025 | 09:11 AM

ഇടുക്കി: നീണ്ട ​ഗതാ​ഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിലുണ്ടായിരുന്ന യുവാവ് സമയത്ത് ചികിത്സ കിട്ടാതെ മരിച്ചു. മൂന്നാർ-ഉദുമൽപ്പേട്ട അന്തഃസംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കിലാണ് ആംബുലൻസ് കുടുങ്ങിയത്. വിഷം ഉള്ളിൽച്ചെന്ന് അത്യാസന്നനിലയിലായ യുവാവുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

ഒരു മണിക്കൂറോളമാണ് വാഹനം കുരുക്കിൽ കുടുങ്ങിയത്. കുരുക്കുമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറയൂർ മേലാടിയിൽ രാജൻ (42) ആണ് മരിച്ചത്. മൂന്നാർ-ഉദുമൽപ്പേട്ട അന്തഃസംസ്ഥാനപാതയിലെ ചിന്നാർ എസ് വളവിലാണ് സംഭവം. ദിവസവും ഈ പാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതിവാണ്. വീതിക്കുറവും ഇരുവശങ്ങളിലുമുള്ള വലിയ കട്ടിങ്ങും കാരണമാണ് ഈ സാഹചര്യം നേരിടേണ്ടി വരുന്നത്.

ഞായറാഴ്ച രാവിലെയോടെയാണ് വിഷം ഉള്ളിൽച്ചെന്ന നിലയിൽ രാജനെ വീട്ടിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആംബുലൻസെത്തി തമിഴ്നാട്ടിലെ ഉദുമൽപ്പേട്ട താലൂക്ക് ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോകുംവഴിയാണ് കുരുക്കിൽപ്പെട്ടത്. ആംബുലൻസ് കടത്തിവിടാൻ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർ ഉൾപ്പെടെ വലിയ ശ്രമമാണ് നടത്തിയത്. എന്നാൽ റോഡിന്റെ വീതിക്കുറവും ഇരുവശങ്ങളിലുമുള്ള കട്ടിങ്ങും കാരണം മണിക്കൂറുകൾ വൈകുകയായിരുന്നു.

കുരുക്ക് നീക്കി ഉദുമൽപ്പെട്ടയിലെ ആശുപത്രിയിൽ എത്തിച്ച് ഏതാനും മിനിട്ടുകൾക്കകം രാജൻ്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. റോഡിലെ തടസ്സമില്ലാതെ ആംബുലൻസ് കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിയിരുന്നുവെങ്കിൽ രാജന്റെ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.

ഈ പാതയിലെ മറയൂർ മുതൽ തമിഴ്നാട്ടിലെ ഒൻപതാർ വരെയാണ് പതിവായി ​ഗതാ​ഗതം താറുമാറാകുന്നത്. 34 കിലോമീറ്ററാണ് ദൂരം. വനമേഖലയിലൂടെ പോകുന്ന പാതയ്ക്ക് വീതിയില്ലാത്തതും ​​ഗതാ​ഗതം തടസമാകാൻ കാരണമാണ്. ഇരുവശത്തും വലിയ കൊക്കയായതിനാൽ വാഹനങ്ങൾക്ക് നീക്കാൻ വളരെ ബുദ്ധിമുട്ടുള്ള സ്ഥലമാണിത്.

വിവാഹസൽക്കാരത്തിനിടെ തർക്കം; യുവാവിന് കഴുത്തിൽ കുത്തേറ്റു

കാട്ടാക്കട വിവാഹസൽക്കാരത്തിനിടെ നടന്ന തർക്കത്തെ തുടർന്ന് യുവാവിന് കഴുത്തിൽ കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. ബിയർകുപ്പി പൊട്ടി കഴുത്തിൽ കുത്തിയിറിയാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് സംഘർഷം.

മണ്ഡപത്തിനടുത്ത് വച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. സംഭവത്തിൽ കണ്ടല കാട്ടുവിള സ്വദേശി കിരണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുത്തേറ്റയാളെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്