Amit Shah: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അമിത് ഷാ
Amit Shah Kerala Visit: എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷായെത്തിയത്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പകളുടെ ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി.

രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ അമിത് ഷാ സന്ദര്‍ശിക്കുന്നു
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ച രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. രാമചന്ദ്രന്റെ കൊച്ചിയിലെ വസതിയിലെത്തിയാണ് അമിത് ഷാ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. രാമചന്ദ്രന്റെ ഭാര്യ ഷീല, മകള്‍ ആരതി എന്നിവരോട് അമിത് ഷാ സംസാരിച്ചു. കുടുംബാംഗങ്ങളുടെ ക്ഷേമം അന്വേഷിച്ച ആഭ്യന്തരമന്ത്രി, രാജ്യം അവര്‍ക്കൊപ്പമാണെന്ന് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അമിത് ഷായ്‌ക്കൊപ്പമുണ്ടായിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് എന്നിവയിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെ മോദി സര്‍ക്കാര്‍ ശിക്ഷിച്ചെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അമിത് ഷാ എക്‌സില്‍ കുറിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷായെത്തിയത്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പകളുടെ ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി. മറ്റ് ചില പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Today, in Kochi, visited the family of the late Ramachandran Ji, whom we lost to the dastardly Pahalgam attack. Met his wife, Smt. Sheila Ji, and also their daughter, Aarathi R. Menon. Inquired about their well-being and assured them that the nation stands firmly with them.… pic.twitter.com/ataUXKFPOI
— Amit Shah (@AmitShah) August 22, 2025
Also Read: Amit Shah: ‘അമര്‍നാഥ് യാത്ര സുഗമവും സുരക്ഷിതവുമായി’; സുരക്ഷാസേനയെ പ്രശംസിച്ച് അമിത് ഷാ
ഇന്ത്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ബി. സുദര്‍ശന്‍ റെഡ്ഡി നക്‌സലിസത്തെ പിന്തുണച്ചതായും, ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും കൊച്ചിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം ആരോപിച്ചു. കേരള സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം തമിഴ്‌നാട്ടിലേക്ക് പോയി.