Arjun Rescue Operation: അര്‍ജുനായി വീണ്ടും കാത്തിരിപ്പ്; നദിയില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തി

Arjun Rescue Operation Updates: രാത്രിയിലും ഗംഗാവലി പുഴയില്‍ പരിശോധന നടത്താനാണ് തീരുമാനം. നദിയുടെ ഒഴുക്ക് രണ്ട് നോട്ടില്‍ കൂടുതല്‍ അല്ലെങ്കില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ സാധിക്കില്ല. മാത്രമല്ല ലോറിയുടെ ഉള്ളില്‍ മനുഷ്യ സാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കാനും സാധിച്ചിട്ടില്ല.

Arjun Rescue Operation: അര്‍ജുനായി വീണ്ടും കാത്തിരിപ്പ്; നദിയില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തി

Social Media Image

Updated On: 

25 Jul 2024 20:48 PM

മംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തില്‍ പുതിയ വഴിതിരിവ്. ഗംഗാവലി നദിയിലുള്ളത് അര്‍ജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയില്‍ സ്ഥിരീകരിച്ചു. എസ്, കാര്‍വാര്‍ എംഎല്‍എ, റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നദിയുടെ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തിയതായി വ്യക്തമാക്കി.

എട്ട് മീറ്റര്‍ ആഴത്തിലാണ് സിഗ്നല്‍ ലഭിച്ചതെന്ന് ഇന്ദ്രബാലന്‍ പറഞ്ഞു. അര്‍ജുന്റെ ലോറി കണ്ടെത്തിയത് റോഡില്‍ 60 മീറ്റര്‍ അകലെ നദിയിലാണ്. ലോറിയിലുണ്ടായിരുന്ന തടികള്‍ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിന്‍, ടവര്‍, ഡിവൈഡിങ് റെയില്‍ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: IBOD: എന്താണ് ഐബോഡ്; വെള്ളത്തിനടിയിലും എങ്ങനെ പ്രവര്‍ത്തിക്കുന്നു

രാത്രിയിലും ഗംഗാവലി പുഴയില്‍ പരിശോധന നടത്താനാണ് തീരുമാനം. നദിയുടെ ഒഴുക്ക് രണ്ട് നോട്ടില്‍ കൂടുതല്‍ ആണെങ്കില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ സാധിക്കില്ല. മാത്രമല്ല ലോറിയുടെ ഉള്ളില്‍ മനുഷ്യ സാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കാനും സാധിച്ചിട്ടില്ല. സേനകള്‍ക്ക് സിഗ്നല്‍ ലഭിച്ച സ്ഥലത്ത് തന്നെയാണ് ഐബോഡിനും സിഗ്നല്‍ ലഭിച്ചിരിക്കുന്നതെന്നും ദൗത്യ സംഘം പറഞ്ഞു.

അതേസമയം, അര്‍ജുന്റെ കുടുംബം സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ കോഴിക്കോട് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രാഥമിക അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. കുടുംബം നല്‍കിയ പരാതിയില്‍ രണ്ട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഈ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചാരണം നടക്കുന്നുവെന്നാണ് അര്‍ജുന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. കുടുംബം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്താണ് പ്രചാരണം നടക്കുന്നത്. ഈ രണ്ട് അക്കൗണ്ടുകള്‍ക്ക് പുറമെ ചില യൂട്യൂബ് ചാനലുകളില്‍ നിന്നും അധിക്ഷേപകരമായ വാര്‍ത്തകള്‍ പുറത്തുവന്നുവെന്ന് പരാതിയില്‍ പറയുന്നു.

Also Read: Rashtrapati Bhavan: രാഷ്ട്രപതി ഭവനിലും പേരുമാറ്റം; രണ്ട് ഹാളുകളുടെ പേര് മാറ്റി

അര്‍ജുനെ കണ്ടെത്തുന്നതിനായി സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ദിവസം നടത്തിയ പരാമര്‍ശങ്ങളാണ് വളച്ചൊടിക്കപ്പെട്ടത്. അര്‍ജുന്റെ അമ്മയുടെ പിതാവ് പട്ടാളക്കാരനായിരുന്നു. അതിനാല്‍ അന്നത്തെ തിരച്ചിലിനെ സംബന്ധിച്ച് കുടുംബം ചില ആശങ്കകള്‍ രേഖപ്പെടുത്തിയിരുന്നു. അര്‍ജുന്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്താണ് വ്യാജ വീഡിയോകളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നതെന്നാണ് കുടുംബം പറയുന്നത്.

Related Stories
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യശാലി നിങ്ങളാകാം, സമൃദ്ധി ലോട്ടറി ഫലം പുറത്ത്
Kerala Local Body Election 2025: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തും; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
Actress Attack Case: വിധി ചോർന്നോ? നടിയെ ആക്രമിച്ച കേസിൽ ഡിജിപിക്ക് പരാതി
Arya Rajendran: ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം