Kerala Weather Update: ഇന്ന് കൂടുതല്‍ ജില്ലകളില്‍ മഴ; വടക്കന്‍ ജില്ലകള്‍ക്ക് ആശ്വസിക്കാം; കാലാവസ്ഥ മുന്നറിയിപ്പ്
Kerala Rain Update March 12: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. ഒറ്റപെട്ടയിടങ്ങളില്‍ മിതമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊടുംചൂടില്‍ വലയുന്ന വടക്കന്‍ ജില്ലകളിലും ഇന്ന് മഴ പ്രതീക്ഷിക്കാം. മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നേരിയ മഴയ്ക്കാണ് നാളെ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ 14, 15 തീയതികളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഈ തീയതികളില്‍ മഴയ്ക്ക് സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.
Read Also : Kerala Weather Update: കനലായി കേരളം! സൂര്യാതപമേറ്റത് മൂന്ന് പേർക്ക്; ആശ്വാസമായി മഴ എത്തുമോ?




കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്.
തെക്കൻ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശത്തുമാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, മാലിദ്വീപ് എന്നിവിടങ്ങളിലും ഇന്ന് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും നിലനില്‍ക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 5.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതൽ 1.3 മീറ്റർ വരെ ഉയരത്തില്‍ തിരമാലകള്‍ പ്രതീക്ഷിക്കാമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.