5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Attingal Lok Sabha Election Results 2024: ആറ്റിങ്ങലിൽ പണി പറ്റിച്ച സ്വതന്ത്ര പ്രകാശൻമാർ, കേരളം ഉറ്റുനോക്കിയ വോട്ടെണ്ണൽ

Attingal Lok Sabha Election Results: വളരെ താമസിച്ച് വോട്ടെണ്ണൽ പൂർത്തിയായതും രാഷ്ട്രീയ കേരളം ഉറ്റുനോക്കിയതുമായ മണ്ഡലമായി മാറി ആറ്റിങ്ങൽ അതു കൊണ്ട് തന്നെ ചരിത്രത്തിലും ആറ്റിങ്ങൽ ഇടം നേടുകയാണ്

Attingal Lok Sabha Election Results 2024: ആറ്റിങ്ങലിൽ പണി പറ്റിച്ച സ്വതന്ത്ര പ്രകാശൻമാർ, കേരളം ഉറ്റുനോക്കിയ വോട്ടെണ്ണൽ
Adoor Prakash | Attingal Lok Sabha Election Results 2024
Follow Us
arun-nair
Arun Nair | Updated On: 05 Jun 2024 11:29 AM

തിരുവനന്തപുരം: 2015-ൽ പാറശാലയിൽ രസകരമായൊരു സംഭവമുണ്ടായി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർഥി ആർ വത്സലനൊപ്പം ഒരു വത്സലം കൂടി പ്രത്യേക്ഷപ്പെട്ടു. അന്ന് വിജയിച്ച സ്ഥാനാർഥിക്ക് 5252 വോട്ടിൻ്റെ ഭൂരിപക്ഷവും അപരൻ വത്സലത്തിന് 1246 വോട്ടുമാണ് ലഭിച്ചത്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത്തവണത്തെ തിരഞ്ഞെടുപ്പിലും അപരൻമാരുടെ കളികൾ ഏറ്റു.

പ്രകാശൻമാർ കച്ചകെട്ടി ഇറങ്ങിയപ്പോൾ അടൂർ പ്രകാശിന് ആറ്റിങ്ങലിൽ അൽപ്പം വിയർക്കേണ്ടി വന്നു. എതിർ സ്വതന്ത്ര സ്ഥാനാർഥികളായ പ്രകാശ് പിഎൽ 1814 വോട്ടും, എസ് പ്രകാശ് 811 വോട്ടും നേടിയ മണ്ഡലത്തിൽ ജയിച്ച അടൂർ പ്രകാശിൻ്റെ ഭൂരിപക്ഷം 684 വോട്ടുകളായിരുന്നു.

ALSO READ: തീപാറും പോരാട്ടം; ഒടുവിൽ ഫോട്ടോ ഫിനിഷിങ് വിജയം ആറ്റിങ്ങലിൽ വിജയക്കൊടി നാട്ടി അടൂർ പ്രകാശ്

വളരെ താമസിച്ച് വോട്ടെണ്ണൽ പൂർത്തിയായതും രാഷ്ട്രീയ കേരളം ഉറ്റുനോക്കിയതുമായ മണ്ഡലമായി മാറി അതു കൊണ്ട് തന്നെ ആറ്റിങ്ങൽ. ബിജെപിയുടെ കേന്ദ്ര സഹമന്ത്രി അടക്കം മത്സരിച്ച മണ്ഡലത്തിൽ ത്രികോണ മത്സരമായിരുന്നു പലഘട്ടത്തിലും കണ്ടത്.

ആകെ പോൾ ചെയ്ത വോട്ടുകളിൽ അടൂർ പ്രകാശ് 328051 വോട്ടുകളും എൽഡിഎഫിൻ്റെ വി.ജോയ് 327367 വോട്ടുകളും ബിജെപിയുടെ വി.മുരളീധരൻ 311779 വോട്ടുകളുമാണ് നേടിയത്. മൂന്ന് സ്ഥാനാർഥികളും മൂന്ന് ലക്ഷത്തിൽ പരം വോട്ടുകൾ നേടുകയും ഭൂരിക്ഷം 1000-ൽ താഴെയാവുകയും ചെയ്ത ഇന്ത്യയിലെ തന്നെ ഏക സ്ഥാനാർഥിയായിരിക്കാം അടൂർ പ്രകാശ്.

ശ്രദ്ധേയമായ മറ്റൊരു കാര്യം 9791 വോട്ടുകളാണ് ഇവിടെ നോട്ടക്ക് ലഭിച്ചത്. സിപിഎമ്മിൻ്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്ന ഇവിടെ 15417 വോട്ടുകളുടെ കുറവാണ് ഇത്തവണ ഉണ്ടായത്. എന്നാൽ 2019-ൽ 2,48,081 വോട്ടുകൾ ബിജെപിക്ക് വേണ്ടി ശോഭ സുരേന്ദ്രൻ നേടിയ മണ്ഡലത്തിൽ ഇത്തവണ അത് 59,052 വോട്ടുകളായി വർധിച്ചുവെന്നത് അംഗീകരിക്കേണ്ടി വരും.

ആദ്യ ഫല സൂചനകൾ എത്തിയത് രാവിലെ 9.40-ന് ആയിരുന്നു. ആറ്റിങ്ങൽ ആദ്യം അടൂർ പ്രകാശിന് തന്നെ ലീഡ് എന്നതിലേക്ക് എത്തി. പിന്നീട് 10 മണി കഴിഞ്ഞതോടെ കണക്കുകളിൽ മാറ്റം,  വി ജോയിക്ക്  നേരിയ ലീഡ് എന്നായി.

ALSO READ: അടൂരിനെ തോല്‍പ്പിക്കാനാകില്ല മക്കളെ; രാജ്യത്തെ ഭൂരിപക്ഷം കുറഞ്ഞ എംപിമാര്‍ ഇവരാണ്‌

അര മണിക്കൂറിന് ശേഷം ലീഡ് വീണ്ടും അടൂർ പ്രകാശിലേക്ക്. ഉച്ച കഴിഞ്ഞ് വന്ന വിവരങ്ങളിൽ ചെറിയ അക്കങ്ങൾക്ക് മാത്രം ഇരു സ്ഥാനാർഥികൾക്കും ലീഡ്. ഒരു ഘട്ടത്തിൽ വി ജോയിക്ക് ലീഡ്  1000  കടക്കുന്ന സ്ഥിതി വന്നു. ശക്തമായ മത്സരങ്ങൾ നടക്കുമെന്ന് പ്രതീക്ഷിച്ച പല മണ്ഡലങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ആറ്റിങ്ങലിലെ കാര്യം.

എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക് എന്നതായി അവസ്ഥ. 5.30- ആറ് മണിയോടെ കുറഞ്ഞ ഭൂരിപക്ഷത്തിൽ അടൂർ പ്രകാശ് വിജയിച്ചുവെന്ന് അനൗദ്യോഗിക വിവരങ്ങൾ എത്തിയതോടെ റീ കൗണ്ടിംഗ് വേണമെന്ന ആവശ്യമായി എത്തി എൽഡിഎഫ്. അങ്ങനെ സംഭവ പരമ്പകരളുടെ കൂത്തരങ്ങായിരുന്നു ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടെണ്ണൽ.

പരാജയം രുചിക്കാത്ത മുടി ചൂടാ മന്നൻ

1996 മുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന അടൂർ പ്രകാശിന് കരിയറിൽ ഒരിക്കലും പരാജയം അറിയേണ്ടി വന്നിട്ടില്ല. 1996 മുതൽ കോന്നിയിൽ നിന്നുള്ള നിയമസഭാംഗമാണ് അടൂർ പ്രകാശ്. 2019-ൽ ആറ്റിങ്ങലിൽ നിന്നും മത്സരിച്ച് വിജയിച്ചാണ് ലോക്സഭയിലേക്ക് എത്തിയത്. രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കയർ,റവന്യൂ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായിരുന്നു അദ്ദേഹം. പിന്നീട് പുന: സംഘടനയിൽ റവന്യൂ വകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി.

Latest News