Balaramapuram Child Murder Case: ദേവേന്ദു വധത്തില്‍ വീണ്ടും ട്വിസ്റ്റ്; ശ്രീതുവിന്‍റെ ഭർത്താവല്ല കുഞ്ഞിന്റെ അച്ഛൻ; മൊഴി നൽകാതെ പ്രതി

Balaramapuram Child Murder Case: ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായതിലെ ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് നിഗമനം.

Balaramapuram Child Murder Case: ദേവേന്ദു വധത്തില്‍ വീണ്ടും ട്വിസ്റ്റ്; ശ്രീതുവിന്‍റെ ഭർത്താവല്ല കുഞ്ഞിന്റെ അച്ഛൻ; മൊഴി നൽകാതെ പ്രതി

Balaramapuram Child Murder Case

Updated On: 

27 Sep 2025 | 04:28 PM

പാലക്കാട്: ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ കുട്ടിയുടെ  അമ്മ അറസ്റ്റിൽ . ബാലരാമപുരം മിഡാനൂർക്കോണം നെല്ലിവിള സ്വദേശി ശ്രീതുവാണ് പാലക്കാടുനിന്ന് അറസ്റ്റിലായത്. അമ്മാവന്‍ ഹരികുമാറാണ് ഏക പ്രതിയെന്ന് കരുതിയ കേസിലാണ് എട്ട് മാസങ്ങള്‍ക്ക് ശേഷം അമ്മയും അറസ്റ്റിലാകുന്നത്.

കഴിഞ്ഞ ജനുവരി 30 -നായിരുന്നു ഒന്നരവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ കൊലയാളി സഹോ​ദരൻ ​ഹരികുമാറാണെന്ന് പോലീസിന് കണ്ടെത്തിയിരുന്നു. ഇയാളിൽ നടത്തിയ നുണ പരിശോധനയിലാണ് അമ്മ ശ്രീതുവിന്റെ പങ്ക് വ്യക്തമായത്. ശ്രീതുവിന്റെ ഭർത്താവ് ശ്രീജിത്തല്ല ദേവേന്ദുവിന്റെ അച്ഛനെന്നു ഡിഎൻഎ പരിശോധനയിൽ വ്യക്തമായി.

Also Read:പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തി, അധ്യാപികയുടെ 27.5 ലക്ഷവും 21 പവനും തട്ടി; ദമ്പതികൾ അറസ്റ്റിൽ

ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന ശ്രീതുവും മക്കളും, മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ശ്രീതുവിന്റെ മക്കളെ സഹോദരൻ ​ഹരികുമാറിന് ഇഷ്ടമല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ദേവേന്ദുവിനെയും മൂത്ത സഹോദരിയെയും പലവട്ടം ഹരികുമാർ ഉപദ്രവിച്ചിട്ടുണ്ട്. ഇതിനിടെയിലാണ് അന്നേ ദിവസം രാവിലെ 5 മണിയോടെ ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് ഉറങ്ങി കിടന്ന ദേവേന്ദുവിനെ എടുത്ത് കിണറ്റിലിട്ടതെന്ന് ഹരികുമാർ പോലീസിനു മൊഴി നൽകി.

കുട്ടിയെ കാണാതെ വന്നതോടെ കുടുംബാംഗങ്ങളും നാട്ടുക്കാരും തിരയുന്നതിനിടെ അടുക്കളയ്ക്കു സമീപത്തെ കിണറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഹരികുമാർ കുറ്റംസമ്മതിച്ചു.

കുട്ടിയുടെ മരണത്തിൽ ശ്രീതുവിനു പങ്കുണ്ടെന്ന് അറസ്റ്റിലാകുമ്പോൾ തന്നെ ഹരികുമാർ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്നാണ് നുണപരിശോധന നടത്താൻ തീരുമാനിച്ചത്. കുട്ടിയെ ഴിവാക്കാനുള്ള കാരണം അറിയാൻ വേണ്ടിയാണ് ഡിഎൻഎ ടെസ്റ്റ് നടത്തിയത്. പരിശോധനയിൽ ശ്രീജിത്തല്ല പിതാവെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. ഇതോടെയാണ് ശ്രീതുവിന്റെ മറ്റു ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് ആഴത്തിൽ പരിശോധിച്ചത്.

Related Stories
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
Kerala Coastal Alert issued: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ
Kozhikode Deepak Death : ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും
Kerala Lottery Result: ധനലക്ഷ്മി കടാക്ഷിച്ചത് ആരെ? ഇന്നത്തെ ഭാഗ്യനമ്പർ ഇതാണേ… ലോട്ടറി ഫലം അറിയാം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്