Balaramapuram Child Death: കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു; മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
Balaramapuram Child Death Case Updates: കുഞ്ഞിനെ പ്രതി കിണറ്റില്‍ എറിഞ്ഞ് കൊന്നതാകാമെന്നാണ് പോലീസ് നിഗമനം. ഇക്കാര്യത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ലെന്ന് ദേഹപരിശോധനയില്‍ വ്യക്തമായി. കുഞ്ഞിനെ വീട്ടിനുള്ളില്‍ തന്നെയുള്ള ഒരാളാകാം കൊലപ്പെടുത്തിയതെന്ന് പോലീസ് ആദ്യം മുതല്‍ക്കേ ഉറപ്പുണ്ടായിരുന്നു.

തിരുവനന്തപുരം: ബാലരാമപുരത്ത് മരണപ്പെട്ട രണ്ടര വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബവീട്ടിലാണ് സംസ്‌കരിച്ചത്. ദേവേന്ദുവിനെ അവസാനമായി കാണുന്നതിനായി മുത്തച്ഛനും അച്ഛനുമെത്തി. പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് ഇരുവരുമെത്തിയത്. എന്നാല്‍ അമ്മയെയും അമ്മാവനെയും സ്റ്റേഷനില്‍ നിന്നും കുഞ്ഞിനെ കാണുന്നതിനായി വിട്ടില്ല.
കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ദേവേന്ദു മുങ്ങിമരിച്ചതായാണ് പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നത്. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നതാകാമെന്നാണ് പോലീസ് നിഗമനം. കുഞ്ഞിന്റെ അമ്മയുടെ സഹോദരന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കുഞ്ഞിനെ പ്രതി കിണറ്റില്‍ എറിഞ്ഞ് കൊന്നതാകാമെന്നാണ് പോലീസ് നിഗമനം. ഇക്കാര്യത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ലെന്ന് ദേഹപരിശോധനയില്‍ വ്യക്തമായി. കുഞ്ഞിനെ വീട്ടിനുള്ളില്‍ തന്നെയുള്ള ഒരാളാകാം കൊലപ്പെടുത്തിയതെന്ന് പോലീസ് ആദ്യം മുതല്‍ക്കേ ഉറപ്പുണ്ടായിരുന്നു. കുട്ടിയുടെ അമ്മ ശ്രീതു, അച്ഛന്‍, മുത്തശി എന്നിവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അമ്മയും അമ്മാവനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കഴിഞ്ഞ ദിവസം (ജനുവരി 29) രാത്രിയാണ് അമ്മ ശ്രീതുവിനും അച്ചന്‍ ശ്രീജിത്തിനുമൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ കാണാനില്ലെന്ന് മനസിലായത്. ഇതേതുടര്‍ന്ന് കുടുംബം തിരച്ചില്‍ ആരംഭിച്ചു. പിന്നീട് ദേവേന്ദുവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ദേവേന്ദുവിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയാണെന്ന് ഹരികുമാര്‍ ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നുമാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
കുഞ്ഞിനെ താനാണ് കൊലപ്പെടുത്തിയതെന്ന് പറഞ്ഞെങ്കിലും എന്തിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് ഹരികുമാര്‍ പോലീസിനോട് പറഞ്ഞിട്ടില്ല. അച്ഛന്‍ ശ്രീജിത്തിനൊപ്പം കുഞ്ഞിനെ കിടത്തിയ ശേഷം പുലര്‍ച്ചെ ശുചിമുറിയില്‍ പോയെന്നാണ് ശ്രീതു ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ ശ്രീജിത്തും ശ്രീതുവും തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്നും സൂചനയുണ്ട്. ഇക്കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.
Also Read: Balaramapuram Child Death: രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റിൽ, ചുറ്റും മണ്ണെണ്ണ മണം
ഹരികുമാര്‍ ചെറിയ രീതിയില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പോലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ പോലീസിനോട് കയര്‍ക്കുന്ന സമീപനമാണ് ഹരികുമാര്‍ സ്വീകരിച്ചത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്ത് മൊഴി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.