5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bevco Timing: സമയം നഹി നഹി; കേരളത്തില്‍ ഇനി മദ്യം പാതിരാത്രിയിലും കിട്ടും

Bevco New Timing in Kerala: സംസ്ഥാനത്തെ 74 ടൂറിസം കേന്ദ്രങ്ങളിലും ഈ സമയപരിധി ഏര്‍പ്പെടുത്തുമെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള ബാറുകളെയും ബിയര്‍ പാര്‍ലറുകളെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ബാറുകളും പാര്‍ലറുകളും നീട്ടിയ സമയപരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കും.

Bevco Timing: സമയം നഹി നഹി; കേരളത്തില്‍ ഇനി മദ്യം പാതിരാത്രിയിലും കിട്ടും
Represental ImageImage Credit source: Freepik
shiji-mk
Shiji M K | Updated On: 30 Jan 2025 18:35 PM

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിലെ ബാറുകളും ബിയര്‍പാര്‍ലറുകളും ഇനി രാത്രിയിലും പ്രവര്‍ത്തിക്കും. ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും മദ്യ വില്‍പന നടത്തുന്ന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടിയിരിക്കുകയാണ്. നിലവില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ടൂറിസം കേന്ദ്രങ്ങളില്‍ മദ്യ വില്‍പന നടക്കുന്നത്. പുതിയ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതോടെ രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ മദ്യ വില്‍പന നടക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ 74 ടൂറിസം കേന്ദ്രങ്ങളിലും ഈ സമയപരിധി ഏര്‍പ്പെടുത്തുമെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള ബാറുകളെയും ബിയര്‍ പാര്‍ലറുകളെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ബാറുകളും പാര്‍ലറുകളും നീട്ടിയ സമയപരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കും.

തിരുവനന്തപുരം നഗരത്തിലെ ഒരു ടൂറിസം കേന്ദ്രം പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ ഇതിന് 200 മീറ്ററിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലെ ടൂറിസം ഹബ്ബുകളിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്.

കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള ബീച്ച് പ്രദേശത്ത് മാത്രമാണ് പുതിയ സമയക്രമം ബാധകമായിട്ടുള്ളത്. തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരം മുതല്‍ പട്ടം കൊട്ടാരം വരെയുള്ള 200 മീറ്റര്‍ ചുറ്റളവിലാണ് ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്.

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും പുതിയ സമയക്രമം ബാധകമായിരിക്കില്ല. കൊച്ചി നഗരത്തിന് പുറത്തുള്ള എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത് എന്നിവിടങ്ങളില്‍ രാത്രി 12 മണി വരെ മദ്യ വില്‍പന ഉണ്ടായിരിക്കുന്നതാണ്.

Also Read: Bevco Holidays January 2025: റിപ്പബ്ലിക്ക് ദിനം മാത്രമല്ല, ജനുവരിയിൽ ഇനിയും ബെവ്കോ അവധി

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് രാത്രി മദ്യം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചി, കുമരകം, ബേക്കല്‍, വാഗമണ്‍ എന്നിവിടങ്ങളില്‍ കോണ്‍ഫറന്‍സ് ടൂറിസം വളരുകയാണെന്നും അതിനാല്‍ ഇവിടങ്ങളിലെ ബിയര്‍ പാര്‍ലറുകളുടെയും ബാറുകളുടെയും സമയപരിധി ദീര്‍ഘിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

മദ്യ വില്‍പന നടത്തുന്ന സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ടെങ്കിലും എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണവും നിയന്ത്രണവും തുടരുമെന്നും അധികൃതര്‍ അറിയിച്ചു. രാത്രിയിലെ മദ്യ വില്‍പനയുടെ സമയപരിധി വര്‍ധിപ്പിക്കുന്നത് ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യുമെങ്കിലും സാമൂഹിക പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനെയെല്ലാം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.