AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bharathamatha Image Controversy: ഭാരതാംബ വിവാദം; കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം, പ്രതിഷേധം വകവെയ്ക്കാതെ ഗവര്‍ണര്‍

Bharathamatha Image Controversy At Kerala University: ശ്രീ പത്മനാഭ സേവാസമിതിയാണ് സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്. മതചിഹ്നമാണെന്ന് ചൂണ്ടിക്കാണിച്ച് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ വകവെക്കാതെ ഗവര്‍ണര്‍ ചടങ്ങിലേക്കെത്തി.

Bharathamatha Image Controversy: ഭാരതാംബ വിവാദം; കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം, പ്രതിഷേധം വകവെയ്ക്കാതെ ഗവര്‍ണര്‍
രാജേന്ദ്ര അര്‍ലേക്കര്‍, ഭാരതാംബയുടെ ചിത്രം Image Credit source: PTI/Youtube
shiji-mk
Shiji M K | Published: 25 Jun 2025 19:41 PM

തിരുവനന്തപുരം: ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയിലും ഭാരതാംബയുടെ ചിത്രം വെച്ചതാണ് സംഘര്‍ഷത്തിന് കാരണം. എസ്എഫ്‌ഐയും കെഎസ്‌യുവും ഇതിനെതിരെ പ്രതിഷേധിച്ചു.

ശ്രീ പത്മനാഭ സേവാസമിതിയാണ് സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്. മതചിഹ്നമാണെന്ന് ചൂണ്ടിക്കാണിച്ച് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ വകവെക്കാതെ ഗവര്‍ണര്‍ ചടങ്ങിലേക്കെത്തി.

ചിത്രം നീക്കം ചെയ്യില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം രൂക്ഷമായി. ചിത്രം മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ തടയുമെന്ന് എസ്എഫ്‌ഐ അറിയിച്ചതോടെ പോലീസ് കൂടുതല്‍ അംഗങ്ങളെ വിന്യസിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം വെച്ച് പരിപാടി നടത്താന്‍ പറ്റില്ലെന്ന് സര്‍വകലാശാല അധികൃതരും വ്യക്തമാക്കി.

പരിപാടിക്ക് ഹാള്‍ ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നുവെന്നും ഇതോടെ പരിപാടി റദ്ദാക്കിയതായി സംഘാടകരെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് രജിസ്ട്രാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഗവര്‍ണര്‍ എത്തുമെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു.

Also Read: Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു

എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധത്തിലേക്ക് എബിവിപി പ്രവര്‍ത്തകരും എത്തിയതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് ഉന്തും തള്ളിനും വഴിവെച്ചു. പരിപാടിയ്‌ക്കെത്തിയ ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും നിലവിളക്ക് കൊളുത്തുകയും ചെയ്തു.