Kandararu Rajeevaru Arrest: ‘തന്ത്രി രാജീവരര് ശബരിമല അശുദ്ധമാക്കി, ഇനി ആര് ശുദ്ധകലശം നടത്തും’; ബിന്ദു അമ്മിണി
Bindu Ammini Criticize Kandararu Rajeevaru: 1900ത്തിന് മുമ്പ് മലയരയരുടെ നിയന്ത്രണത്തിലായിരുന്നു ശബരിമല. അന്ന് അവരുടെ വിഭാഗത്തിൽ നിന്നും ഉള്ളവർ തന്ത്രി സ്ഥാനത്തിരുന്ന ക്ഷേത്രത്തിൻ്റെ തന്ത്രി സ്ഥാനം കൈ അടക്കിയെടത്താണ് അവിടെ തട്ടിപ്പും മോഷണവും നടത്തുന്നതെന്നും ബിന്ദു അമ്മിണി ആരോപിച്ചു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ (Sabarimala Gold Theft Case) തന്ത്രി കണ്ഠര് രാജീവരരുടെ (Kandararu Rajeevaru) അറസ്റ്റിൽ പ്രതികരണവുമായി ബിന്ദു അമ്മിണി (Bindu Ammini). അയ്യപ്പന്റെ സ്വർണം കട്ട തന്ത്രി രാജീവരര് ആണ് യുവതീ പ്രവേശനത്തിന് ശേഷം ശുദ്ധി കലശം നടത്തിയതെന്നായിരുന്നു ബിന്ദു അമ്മിണിയുടെ പ്രതികരണം.
സ്വർണക്കൊള്ളയുടെ സൂത്രധാരനായ തന്ത്രി ഇത്രയും കാലം ശബരിമല അശുദ്ധമാക്കുകയായിരുന്നു. ഇനി അവിടെ ആരാണ് ശുദ്ധികലശം നടത്തുകയെന്നും അവർ ചോദിച്ചു. 1900ത്തിന് മുമ്പ് മലയരയരുടെ നിയന്ത്രണത്തിലായിരുന്നു ശബരിമല. അന്ന് അവരുടെ വിഭാഗത്തിൽ നിന്നും ഉള്ളവർ തന്ത്രി സ്ഥാനത്തിരുന്ന ക്ഷേത്രത്തിൻ്റെ തന്ത്രി സ്ഥാനം കൈ അടക്കിയെടത്താണ് അവിടെ തട്ടിപ്പും മോഷണവും നടത്തുന്നതെന്നും ബിന്ദു അമ്മിണി ആരോപിച്ചു.
ALSO READ: ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിലേക്ക് മാറ്റി
ശബരിമലയിൽ തന്ത്രി കുടുംബം പിടിച്ചടക്കിയ തന്ത്രി സ്ഥാനമാണ് ആദ്യം തിരിച്ചു നൽകേണ്ടത്. എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് കാത്തു നിൽക്കുന്ന യാചകർ അല്ല, അവകാശങ്ങളും അധികാരവും ഉള്ളവരാണ് അവർ. സുപ്രീം കോടതി ഉത്തരവ് പോലും അനുസരിക്കാൻ തയ്യാറാവാതെ നിയമ വിരുദ്ധ പ്രവൃത്തി ചെയ്തവരാണ് തന്ത്രിയും തന്ത്രി കുടുംബവും. ഇനിയും ശബരിമലയുടെ അധികാര സ്ഥാനങ്ങളിൽ അവർ തുടരുന്നത് അവസാനിപ്പിക്കാൻ കേരള സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും, കള്ളൻമാർ ആരായാലും അവരെല്ലാം ശിക്ഷ അനുഭവിക്കണമെന്നും ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചു.