Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ യാഥാര്‍ഥ്യത്തിലേക്ക്; അലൈന്‍മെന്റില്‍ മാറ്റമില്ല
Thiruvananthapuram Metro Project Update: നിലവിലെ അലൈന്‍മെന്റില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ, മെട്രോ പാത നിര്‍മിക്കാന്‍ എത്രത്തോളം ഭൂമി ഏറ്റെടുക്കേണ്ടതായി വരും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് സര്‍വേ.
തിരുവനന്തപുരം: കൊച്ചിയ്ക്ക് പിന്നാലെ തിരുവനന്തപുരം നഗരവും അതിവേഗം കുതിക്കും. തിരുവനന്തപുരത്തേക്കും മെട്രോ എത്താന്‍ പോകുകയാണ്. പാപ്പനംകോട് മുതല്‍ ഈഞ്ചയ്ക്കല്‍ വരെയുള്ള മെട്രോ പാതയെ കുറിച്ച് വീണ്ടും സാങ്കേതിക പഠനം നടത്താന്‍ പോകുന്നു. നഗരം ചുറ്റിയുള്ള അലൈന്‍മെന്റിനെ കുറിച്ച് സാങ്കേതിക സര്‍വേ നടത്താന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ചുമതലപ്പെടുത്തി.
നിലവിലെ അലൈന്‍മെന്റില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ, മെട്രോ പാത നിര്‍മിക്കാന്‍ എത്രത്തോളം ഭൂമി ഏറ്റെടുക്കേണ്ടതായി വരും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് സര്‍വേ. കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്തെ മെട്രോയുടെ അലൈന്‍മെന്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
തുടക്കത്തില്‍ പാപ്പനംകോട് മുതല്‍ ഈഞ്ചയ്ക്കല്‍ വരെയുള്ള മെട്രോ ഭാവിയില്‍ ആറ്റിങ്ങള്‍ വരെയും നീട്ടുന്ന തരത്തിലാണ് അലൈന്‍മെന്റ്. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ പാതയില്‍ ആകെ 27 സ്റ്റേഷനുകളാണുള്ളത്. കൊച്ചി മെട്രോയില്‍ ആകെ 25 സ്‌റ്റേഷനുകള്‍ മാത്രമേ ഉള്ളൂ.
Also Read: Kochi metro: റോക്കറ്റ് വേഗത്തിൽ രണ്ടാം ഘട്ടപണികൾ… കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദപദ്ധതി ഉടൻ
തൂണുകള്‍ക്ക് മുകളിലുള്ള എലിവേറ്റഡ് പാത, ഭൂഗര്‍ഭ പാത എന്നിവ പരിഗണനയിലാണ്. നിലവില്‍ മെട്രോയുടെ അലൈന്‍മെന്റ് മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. ദേശീയപാതയുടെ നടുക്ക് തൂണുകളുണ്ടാക്കി അതിന് മുകളിലായി മെട്രോ പാത സജ്ജമാക്കാനാണ് നീക്കം.
സാങ്കേതിക സര്‍വേ ജനുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ശേഷം സര്‍വേയിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ഡിപിആര്‍ തയറാക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച അലൈന്‍മെന്റില്‍ ഇനി മാറ്റമുണ്ടാകാന്‍ പോകുന്നില്ല. ഭേദഗതികള്‍ വരുത്തേണ്ടതുണ്ടോ എന്ന കാര്യം സര്‍വേ സംഘം പഠിക്കുമെന്നും കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.