Honey Rose – Boby Chemmanur: ഹണി റോസിൻ്റെ പരാതി; ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

Honey Rose Case Boby Chemmanur Arrested: ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ വച്ചാണ് ബോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം 9ന് ബോബിയെ കോടതിയിൽ ഹാജരാക്കും.

Honey Rose – Boby Chemmanur: ഹണി റോസിൻ്റെ പരാതി; ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

ബോബി ചെമ്മണ്ണൂർ, ഹണി റോസ്

Updated On: 

08 Jan 2025 | 08:04 PM

ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട്ടിൽ നിന്ന് ഈ മാസം ഏഴിന് അറസ്റ്റ് ചെയ്ത ബോബിയെ (Honey Rose – Boby Chemmanur) ഇന്ന് വൈകുന്നേരം 7.20ഓടെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ വച്ചാണ് ബോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ബോബിയെ ഈ മാസം 9ആം തീയതി കോടതിയിൽ ഹാജരാക്കും.

എറണാകുളം സെൻട്രൽ പോലീസും വയനാട് പോലീസും ചേർന്നാണ് ഈ മാസം എട്ടിന് രാവിലെ 9 മണിയോടെ ബോബിയെ കസ്റ്റഡിയിൽ എടുത്തത്. വയനാട്ടിലെ ആയിരം ഏക്കർ എസ്റ്റേറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ആദ്യം പുത്തൂർവയലിനെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. സ്വകാര്യവാഹനത്തിലാണ് ഇയാളെ ക്യാമ്പിലെത്തിച്ചത്. ക്യാമ്പിൽ ഒന്നര മണിക്കൂറോളം ചിലവഴിച്ച ശേഷം 12 മണിയോടെ പോലീസ് വാഹനത്തിൽ ബോബിയെ എറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്നു.

ഈ മാസം ഏഴിനാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതിപ്പെട്ടത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലായിരുന്നു സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയെന്ന് കാട്ടി ഹണി റോസ് പരാതി സമർപ്പിച്ചത്. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഹണി റോസ് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ‘താങ്കൾ താങ്കളുടെ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു. താങ്കളുടെ തന്നെ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും’ എന്ന് ഹണി റോസ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചിരുന്നു.

 

Also Read : Honey Rose – Boby Chemmanur: ‘ബോബി ചെമ്മണ്ണൂരിനെതിരെ മതിയായ തെളിവുകളുണ്ട്’; ഇന്ന് തന്നെ ഹണി റോസിൻ്റെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ്

ഹണി കേസ് നൽകിയതിന് പിന്നാലെ താൻ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ബോബി ചെമ്മണ്ണൂർ പറഞ്ഞു. പരാമർശത്തിൽ തനിക്ക് ഖേദമുണ്ടെന്നും ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് മനപൂർവം വിചാരിച്ചിട്ടില്ലെന്നും ബോബി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരുന്നു.

ബോബി ചെമ്മണ്ണൂരിൻ്റെ പേര് പറയാതെയാണ് ആദ്യം ഹണി റോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. വസ്ത്രധാരണത്തെച്ചൊല്ലി തനിക്കെതിരെ നിരന്തരം ദ്വയാർത്ഥപ്രയോഗങ്ങളും അസഭ്യപരാമർശവും നടത്തുന്നവർക്കെതിരെയും ഹണി പോസ്റ്റിട്ടിരിക്കുന്നു. ഈ പോസ്റ്റിലും ഹണിയ്ക്കെതിരെ അശ്ലീല കമൻ്റുകൾ നിറഞ്ഞു. തുടർന്ന് അശ്ലീല കമൻ്റിട്ട 27 പേർക്കെതിരെ ഹണി പരാതിനൽകി. ഈ പരാതിയിൽ ഒരാൾ പിടിയിലാവുകയും ചെയ്തു. സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവരോടു യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പിന്നീട് ഹണി റോസ് പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ അവർ പരാതിനൽകിയത്.

ബോബി ചെമ്മണ്ണൂരിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേസിൽ ഹണി റോസിൻ്റെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നും കൊച്ചിയിൽ എത്തിച്ച ശേഷം ബോബിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ഡിസിപി പ്രതികരിച്ചിരുന്നു. ബോബി ചെമ്മണ്ണൂരിനെ കുറച്ച് ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾക്കെതിരെ മറ്റ് പരാതികൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും ഡിസിപി മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാരതീയ ന്യായസംഹിത പ്രകാരം ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണം (75(4)ആം വകുപ്പ്), ഐടി ആക്ട് പ്രകാരം ഇലക്ട്രോണിക് മാധ്യമം വഴിയുള്ള അശ്ലീല പരാമർശം (67ആം വകുപ്പ്) എന്നീ കേസുകളാണ് ബോബിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Stories
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ