Brp Bhaskar | കണക്കുകൾ മാത്രം നോക്കി അന്ന് ബിആർപി പറഞ്ഞത് സാധ്യതകൾക്കെതിരായിരുന്നു; ഒടുവിൽ

ബിആർപി ഒരിക്കൽ വാരഫലം എഴുതി, ജ്യോത്സ്യൻ ഇല്ലാതെ തന്നെ പംക്തി പത്രത്തിൽ അച്ചടിച്ചു വന്നു, ബിആർപിക്ക് മാത്രം കഴിയുന്ന മിടുക്ക് അവിടെയും തെളിഞ്ഞു

Brp Bhaskar | കണക്കുകൾ മാത്രം നോക്കി അന്ന് ബിആർപി പറഞ്ഞത് സാധ്യതകൾക്കെതിരായിരുന്നു; ഒടുവിൽ

ബിആർപി ഭാസ്കർ | Facebook

Updated On: 

05 Jun 2024 | 03:36 PM

ഏറെ കാലം മുൻപ് തന്നെ ബിആർപി ഭാസ്കറുമായൊരു അഭിമുഖത്തിന് അവസരമുണ്ടാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഫേസ്ബുക്കിൽ അദ്ദേഹത്തിൻ്റെ സുഹൃത്തായിരിക്കുകയും വല്ലപ്പോഴും പങ്ക് വെക്കുന്ന കുശലാന്വേഷണങ്ങളും മാത്രമായി അതങ്ങ് കടന്നു പോയി..ഒപ്പം അദ്ദേഹവും. ആത്മകഥാംശമുള്ള പുസ്തമായിരുന്നു അദ്ദേഹത്തിൻ്റെ ന്യൂസ് റൂം. ആധുനിക ഇന്ത്യയുടെ വളർച്ചയും മാധ്യമങ്ങളുടെ കടന്നു വരവും ന്യൂസ് റൂം എന്ന പ്രഷർ കുക്കറും ഇത്രയും വ്യക്തമായി പറയുന്ന പുസ്തകങ്ങൾ കുറവാണ്.

രാജ്യത്തെ ആദ്യത്തെ അഭിപ്രായ വോട്ടെടുപ്പ് നടന്ന ചരിത്രം അദ്ദേഹം തൻ്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 1961-ൽ പോർച്ചുഗീസ് കോളനിയായിരുന്ന ഗോവ സ്വതന്ത്രമായതിന് പിന്നാലെ ഗോവൻ ജനതയുടെ ഭാവി നിർണ്ണയിക്കാൻ അവർക്ക് തന്നെ അവസരം നൽകണമെന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞു. 1963-ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടിയുടെ മുഖ്യമന്ത്രി ദയാനന്ദക് ബൻദോദ്കർ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ ലയനത്തിന് അനകൂലമായി ചൂണ്ടിക്കാട്ടി.

ALSO READ: Brp Bhaskar: മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്കർ അന്തരിച്ചു

ഒരു വിഭാഗത്തിന് ഗോവ മഹാരാഷ്ട്രയിൽ ലയിക്കണമെന്നും എതിർവിഭാഗത്തിന് ഗോവ സ്വതന്ത്രമായി തന്നെ നില കൊള്ളണമെന്നുമായിുന്നു ആഗ്രഹം. ഹിത പരിശോധന (Referendum) ആയിരുന്നെങ്കിലും പാർലമെൻ്റ് ഒപ്പീനിയൻ പോൾ എന്നാണ് ബില്ല് പാസ്സാക്കിയത്. അന്ന് അന്തിമ ഫലം ലയനത്തിന് എതിരാണെന്ന് മനസ്സിലാക്കിയ ബിആർപി ഭാസ്കർ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ യുഎൻഐയിൽ വിളിച്ച് ജനവിധി ലയനത്തിന് എതിരാണെന്ന് അറിയിച്ചു.

ലയനാനുകൂലികളുടെ ലീഡ് വർധിക്കുമ്പോഴും അത്തരത്തിലൊരു സാഹസത്തിന് മുതിർന്ന അദ്ദേഹത്തിനെ സഹപ്രവർത്തകർ തടുത്തിരുന്നെങ്കിലും തൻ്റെ നിലപാടിൽ തന്നെ അദ്ദേഹം ഉറച്ചു. വോട്ടെണ്ണൽ പൂർത്തായപ്പോൾ 34000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ലയന നിർദേശം തള്ളപ്പെട്ടത്.

സ്വതന്ത്ര ഇന്ത്യയിൽ വാർത്താ പ്രാധാന്യം നേടിയ ഒട്ടുമിക്ക എല്ലാ സംഭവ വികാസങ്ങളും അറിയാനും റിപ്പോർട്ട് ചെയ്യാനും തുടങ്ങി എല്ലാത്തിലും തൻ്റെ കൈ മുദ്ര കൂടി ഉണ്ടാക്കി എടുത്തിട്ടുണ്ട് ബിആർപി ഭാസ്കർ. തൻ്റെ പിതാവ് നടത്തിയിരുന്ന നവഭാരതം പത്രത്തിൽ ജോലി തുടങ്ങിയ അദ്ദേഹം ജോത്സ്യന് പകരം തയ്യറാക്കി നൽകിയ വാരഫലം മുതൽ ദ ഹിന്ദുവിൽ ജോലി ചെയ്തിരുന്ന കാലത്ത് വള്ളത്തോളിൻ്റെ ചരമക്കുറിപ്പ് തയ്യറാക്കിയതുമടക്കം അനുഭവങ്ങളുടെ മലയിൽ ജീവിച്ചിരുന്ന മാധ്യമ പ്രവ‍ർത്തകൻ.

അത്തരമൊന്നായിരുന്നു അദ്ദേഹം പങ്ക് വെച്ച അന്ധ്രാ പ്രദേശിലെ പ്രതിസന്ധി. പെട്ടെന്നൊരു സുപ്രഭാതത്തിൽ മുഖ്യമന്ത്രി എൻ.ടി രാമറാവുവിനെ ​ഗവ‍ർണ‍‍‍‍‍‍ർ റാം ലാൽ പുറത്താക്കി. അദ്ദേഹത്തിന്റെ തന്നെ പാ‍ർട്ടിയിലെ ഭാസ്ക‍ർ റാവുവിനെ പകരം മുഖ്യമന്ത്രിയാക്കി. ഭൂരിപക്ഷം തെളിയിക്കാൻ ഒരുമാസവും നൽകി.

തെലു​ഗ് ദേശം പാർട്ടി പ്രതിസന്ധിയിലായി. അന്ന് ഹാർട്ട് സ‍ർജറി കഴിഞ്ഞെത്തിയ എൻടിആറും 159 എംഎൽഎ മാരുമാരും ഡൽഹിയിൽ രാഷ്ട്രപതിയെ കാണാനെത്തെയെങ്കിലും സെയിൽ സിങ്ങ് അനങ്ങിയില്ല, ​ഗവർണറുടെ തീരുമാനത്തിൽ പങ്കില്ലെന്ന് ഇന്ദിരാ​ഗാന്ധിയും കൂടി പറഞ്ഞതോടെ തിരികെ എംഎൽമാരെയുമായി ഹൈദരാബാദിലെത്തിയ എൻടിആർ. എംൽഎൽമാരെ എതിർപക്ഷം തട്ടിയെടുക്കാതിരിക്കാനായി ഹൈദരാബാദിൽ തന്നെ താമസമാക്കിയതും, പിന്നീട് സത്യപ്രതിഞ്ജയ്ക്ക് ​ഗവ‍ർണ‍ർ ക്ഷണിച്ചതുമെല്ലാം വിവരിച്ചിട്ടുണ്ട് ബിആ‍ർപി തൻ്റെ പുസ്തകത്തിൽ. വിവരിച്ചിട്ടുണ്ട്.

ദ ഹിന്ദു മുതൽ സ്റ്റേറ്റ്സ്മാനും, പേട്രിയറ്റും, ഡെക്കാൻ ഹെറാൾഡും തുടങ്ങി ഒട്ടു മിക്ക ദേശീയ പത്രങ്ങളിലും ഏജൻസികളിലും തുടങ്ങി ഏഴ് പതിറ്റാണ്ട് കാലത്തോളം മാധ്യമ പ്രവർത്തനത്തിൽ തൻ്റെ കൈ മുദ്ര പതിപ്പിച്ച പ്രിയ മാധ്യമ പ്രവർത്തകന് വിട…..

(കടപ്പാട്: ന്യൂസ് റൂം- ബിആർപി ഭാസ്കർ, ഡിസി ബുക്ക്സ്)

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ