Cheranalloor Accident: ചേരാനല്ലൂർ വാഹനാപകടം , സി.ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

Cheranalloor Road Accident Case Latest Update: ചേരാനല്ലൂരിൽ അമിത വേഗതയിൽ സഞ്ചരിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച കേസിൽ വീഴ്ച വരുത്തിയ നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, ഗ്രേഡ് എസ് ഐ, ഒരു സിവിൽ പോലീസ് ഓഫീസർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കേസ് കൈകാര്യം ചെയ്ത രീതിയിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു....

Cheranalloor Accident: ചേരാനല്ലൂർ വാഹനാപകടം , സി.ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

Cheranalloor Road Accident

Published: 

27 Oct 2026 | 05:17 PM

കൊച്ചി: ചേരാനല്ലൂരിൽ അമിത വേഗതയിൽ സഞ്ചരിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച കേസിൽ വീഴ്ച വരുത്തിയ നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, ഗ്രേഡ് എസ് ഐ, ഒരു സിവിൽ പോലീസ് ഓഫീസർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കേസ് കൈകാര്യം ചെയ്ത രീതിയിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. ആഭ്യന്തരവകുപ്പ് മന്ത്രി തന്നെ പോലീസ് വീഴ്ച സംഭവിച്ചെന്ന് അംഗീകരിക്കുകയും ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം 17 കാരൻ അമിത വേഗതയിൽ ഓടിച്ച ബെൻസ് കാറിടിച്ചാണ് തട്ടുകട നടത്തിയിരുന്ന ജയപാലകൃഷ്ണൻ ദാരുണമായി കൊല്ലപ്പെടുന്നത്. തുടക്കത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരുന്നത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ ആഭ്യന്തരവകുപ്പ് മന്ത്രി തന്നെ നേരിട്ട് ഇടപെടുന്ന സാഹചര്യമുണ്ടായി. തുടർന്ന് വകുപ്പു മാറ്റി കേസെടുത്തെങ്കിലും 17 കാരന് ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായി. വിഷയത്തിൽ മരിച്ച ജയപാലകൃഷ്ണന്റെ മക്കളടക്കം പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് സമരം നടത്തുന്ന സാഹചര്യം ഉണ്ടായിരുന്നു.

Also Read: ചേരാനെല്ലൂർ അപകടം: ജഡ്ജി അനുമതി വാങ്ങാതെ പൊലീസ് സ്റ്റേഷനിൽ പോയത് തെറ്റ്, സസ്പെൻഡ് ചെയ്യണമെന്ന് റിപ്പോർട്ട്

17 കാരന്റെ ജാമ്യം റദ്ദാക്കുക, ലൈസൻസ് ഇല്ലാത്ത മകന് വാഹനം കൊടുത്തുവിട്ട ജഡ്ജിയായ പിതാവിനെ സസ്പെൻഡ് ചെയ്യുക, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കുടുംബവും മറ്റു പ്രതിപക്ഷ സംഘടനകളും എല്ലാം ഉയർത്തിയിരുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പോലീസ് ഈ കേസ് കൈകാര്യം ചെയ്ത രീതിക്കെതിരെ വലിയ അമർഷമാണ് ഉണ്ടായിരുന്നത്. ഡിജിപിയെ നേരിട്ട് വിളിച്ച് സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നിയമം ലംഘിക്കുന്നവർ സാധാരണക്കാരനായാലും ജഡ്ജി ആയാലും ഒരുപോലെ നടപടി സ്വീകരിക്കുക എന്നതാണ് സർക്കാർ നയം എന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മരിച്ച ജയ ബാലകൃഷ്ണന്റെ മകളെ മുഖ്യമന്ത്രി വി ഡി സതീശൻ ഫോണിലൂടെ ബന്ധപ്പെടുകയും ഉണ്ടായി. കേസിൽ കുടുംബത്തിന് ആവശ്യമായ എല്ലാവിധ നിയമസഹായവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. കേസിലെ കുറ്റക്കാർ ആരായാലും വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ ഇന്ന് രാവിലെ കൊച്ചിയിലെത്തി ജയബാലകൃഷ്ണന്റെ കുടുംബവുമായി നേരിട്ട് ആശയ വിനിമയം നടത്തിയിരുന്നു.

English Summary

Four police officers have been suspended in connection with a case in Cheranalloor where a scooter rider was killed after being struck by a speeding Mercedes-Benz car. Those suspended include a Circle Inspector, a Station House Officer, a Grade Sub-Inspector, and a Civil Police Officer. There had been strong allegations that the police committed serious lapses in the manner in which they handled the case.

Loading...
Unable to load recommendations.
Follow Us
Related Stories
ഗർഭച്ഛിദ്രം വേണ്ട, ജനിച്ചയുടൻ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാം; ദമ്പതികൾക്ക് ഹൈക്കോടതിയുടെ അനുമതി
Kerala Lottery Result: സ്ത്രീശക്തി SS-543 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപയുടെ ഭാഗ്യം നിങ്ങളെ തേടിയെത്തിയോ?
Kerala Weather Update: മഴ മാറിയെന്ന് കരുതി ആശ്വസിക്കേണ്ട! അറബിക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്തെ കാലാവസ്ഥ
ചേരാനെല്ലൂർ അപകടം: ജഡ്ജി അനുമതി വാങ്ങാതെ പൊലീസ് സ്റ്റേഷനിൽ പോയത് തെറ്റ്, സസ്പെൻഡ് ചെയ്യണമെന്ന് റിപ്പോർട്ട്
Railway Update: ആലപ്പുഴയിൽ നിന്ന് പുതിയ ട്രെയിൻ? ടാറ്റാനഗർ എക്സ്പ്രസ് നീട്ടിയേക്കില്ല
Traffic Restrictions: 10 ദിവസം ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം; പോകേണ്ടത് ഈ വഴി… യാത്രക്കാർ ശ്രദ്ധിക്കുക…
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
പച്ചക്കറിയല്ലാതെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
11000mAh ബാറ്ററിയുണ്ട്; ഹോണർ X9e പ്രോ 5G ലോഞ്ച് ചെയ്തു
പഴയ ടൂത്ത് ബ്രഷ് കളയരുതേ! അറിയാം ഈ കിടിലന്‍ ഉപയോഗങ്ങള്‍
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്