Chhattisgarh Nuns Arrest: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല; ജയ് ശ്രീറാം വിളിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ

Chhattisgarh Nuns bail Plea: അഞ്ച് ദിവസം മുമ്പാണ് ചത്തീസ്​ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്.

Chhattisgarh Nuns Arrest: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല; ജയ് ശ്രീറാം വിളിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ

പ്രതീകാത്മക ചിത്രം

Published: 

30 Jul 2025 13:20 PM

ഛത്തീസ്ഗഡ്: നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരിക്കുന്നതിനാൽ ജാമ്യാപേക്ഷ പരി​ഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് സെഷൻസ് കോടതി വ്യക്തമാക്കി.

കൂടാതെ, വിഷയത്തിൽ ബിലാസ്പൂർ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശിച്ചു. കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചതോടെ കോടതി മുറ്റത്ത് വൻ ആഘോഷങ്ങളാണ് ബജ്റംഗ് ദൾ പ്രവർത്തകർ നടത്തിയത്. ഇന്ന് രാവിലെ മുതൽ തന്നെ ജ്യോതിശര്‍മ അടക്കമുള്ള നേതാക്കൾ ജയ് ശ്രീറാം വിളികളുമായി കോടതി മുന്നിൽ തടിച്ചുകൂടിയിരുന്നു.

ALSO READ: മനുഷ്യക്കടത്ത്, നിർബന്ധിച്ച് മതംമാറ്റാൻ ശ്രമം; കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് ഗുരുതരവകുപ്പുകൾ

അതേസമയം സംഭവത്തിൽ വൻ വിമർശനങ്ങളാണ് ഉയരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന കന്യാസ്ത്രീകളെ ബജ്രംഗ് ദളിൻറെ സമ്മർദ്ദത്തിൽ അറസ്റ്റ് ചെയ്തെന്നും നിരപരാധികളായ കന്യാസ്ത്രീകൾ കഴിഞ്ഞ അഞ്ച് ദിവസമായി ജയിലിലാണെന്നും ലോക്സഭയിൽ കെസി വേണുഗോപാൽ എംപി ഉന്നയിച്ചു. എന്നാല്‍ യാഥാർത്ഥ്യം മറച്ചു വയ്ക്കുന്നു എന്നാണ് ബിജെപി എംപിമാർ ആരോപിക്കുന്നത്.

അഞ്ച് ദിവസം മുമ്പാണ് ചത്തീസ്​ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4, ബിഎൻഎസ് 143 എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സീറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (​ഗ്രീൻ ​ഗാർഡൻസ്) സന്ന്യാസി സഭയിലെ സിസ്റ്റർമാരാണിവർ.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ