Kozhikode Strong Room Controversy: വോട്ടെണ്ണും വരെ ഒന്ന് ക്ഷമിക്കൂ; സ്‌ട്രോങ് റൂം തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Chief Electoral Officer Cracks Down After Kozhikode Row: കോഴിക്കോട് പേരാമ്പ്രയില്‍ സ്‌ട്രോങ് റൂം കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചു. നെന്മാറ മണ്ഡലത്തിന്റെ മെറ്റീറിയല്‍ റൂമാണ് തുറക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ജില്ലാ കളക്ടറില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശദീകരണം തേടി.

Kozhikode Strong Room Controversy: വോട്ടെണ്ണും വരെ ഒന്ന് ക്ഷമിക്കൂ; സ്‌ട്രോങ് റൂം തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സ്‌ട്രോങ് റൂം

Updated On: 

21 Apr 2026 | 12:11 PM

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. വോട്ടെണ്ണുന്ന ദിവസം വരെ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുതെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. സീല്‍ ചെയ്യാത്ത മുറികളും തുറക്കാന്‍ പാടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ട്രോങ് റൂമുകള്‍ തുറന്നത് വലിയ വിവാദമായിരുന്നു.

കോഴിക്കോട് പേരാമ്പ്രയില്‍ സ്‌ട്രോങ് റൂം കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചു. നെന്മാറ മണ്ഡലത്തിന്റെ മെറ്റീറിയല്‍ റൂമാണ് തുറക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ജില്ലാ കളക്ടറില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശദീകരണം തേടി.

കോഴിക്കോട്ടെ വിവാദങ്ങള്‍ക്കിടെ നെന്മാറയിലെ സ്‌ട്രോങ് റൂം തുറക്കാനുള്ള കളക്ടറുടെ തീരുമാനവും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. വിക്ടോറിയ കോളേജിലെ സ്‌ട്രോങ് റൂം തുറക്കാനായിരുന്നു നീക്കം. എന്നാല്‍ ഇത് വിവാദമായതോടെ തീരുമാനം വേണ്ടെന്ന് വെച്ചു. വിക്ടോറിയയില്‍ തുറക്കാന്‍ തീരുമാനിച്ചത് സ്‌ട്രോങ് റൂം അല്ലെന്നും മെറ്റീരിയല്‍ റൂമാണെന്നുമാണ് ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി നല്‍കുന്ന വിശദീകരണം. മാത്രമല്ല, ഇവിഎമ്മുകളുള്ള സ്‌ട്രോങ് റൂമുകളോട് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ച മെറ്റീരിയല്‍ റൂം ഉള്ളത്. അതിനാല്‍ തന്നെ ഇത് തുറക്കുന്നതില്‍ അസ്വാഭാവികതയില്ലെന്നും കളക്ടര്‍ പറയുന്നു.

വോട്ടെടുപ്പ് സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ റൂം തുറക്കാനായിരുന്നു നെന്മാറയില്‍ നീക്കം. തെരഞ്ഞെുടുപ്പ് കമ്മീഷന്റെ എന്‍കോര്‍ വെബ്‌സൈറ്റില്‍ നെന്മാറ മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണത്തില്‍ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. ഈ ബൂത്തുകളില്‍ 100 ശതമാനം വോട്ട് രേഖപ്പെടുത്തി എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. എന്നാല്‍ യഥാര്‍ഥ പോളിങ് കണക്കുകളുമായി യാതൊരു ബന്ധവും ഇതിനില്ലെന്ന യുഡിഎഫിന്റെ ചൂണ്ടിക്കാട്ടലാണ് വിവാദങ്ങള്‍ക്ക് ആധാരം.

Also Read: Kozhikode Strong Room Controversy: യുഡിഎഫ് സ്ഥാനാർത്ഥി എത്തും മുൻപ് സ്‌ട്രോങ് റൂം തുറന്നത് ദുരൂഹം: കോൺഗ്രസ് കാവൽ ഏർപ്പെടുത്തും, കെ സി വേണുഗോപാൽ

കണക്കുകളില്‍ വന്ന പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനായി കൃത്യമായ വിവരങ്ങളടിയ ഫോം 17 എ ആവശ്യമാണ്. ഇത് മെറ്റീരിയല്‍ റൂമിലാണ് ഉള്ളത്, അത് പരിശോധിക്കാനായിരുന്നു റൂം തുറക്കാന്‍ തീരുമാനിച്ചത്. ഫോം 17 എ, ഫോം സി എന്നിവയുടെ പകര്‍പ്പുകള്‍ റിട്ടേണിങ് ഓഫീസര്‍ കൈവശം വെക്കുന്നതാണ് രീതി. എന്നാല്‍ നെന്മാറയിലെ റിട്ടേണിങ് ഓഫീസര്‍ ഇക്കാര്യം മറന്നുപോയി. ഇതോടെ റൂം തുറന്നേപറ്റൂവെന്ന സാഹചര്യവും വന്നുചേര്‍ന്നു.

അതേസമയം, കോഴിക്കോട് പേരാമ്പ്രയില്‍ തുറന്നത് വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്ന മുറിയാണ്. ഇതിനെതിരെ ഉയര്‍ന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ വിശദീകരണം നല്‍കും. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ട്രോങ് റൂമിലാണ് സംഭവം നടന്നത്. ഇതോടെ പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. എന്നാല്‍ സ്‌ട്രോങ് റൂം തുറന്നിട്ടില്ലെന്നും റിസര്‍വ്വ് റൂമാണ് തുറന്നതെന്നും വിശദീകരണം വരുന്നുണ്ട്. എങ്കിലും വിവാദത്തെ മുറുകെ പിടിക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്.

 

Follow Us
Related Stories
Kerala Bevarages: ബിയറിന് 10 രൂപ അധികം വാങ്ങി; ബെവറജസ് ഡിപ്പോ മാനേജർക്ക് വമ്പൻ തുക പിഴ
CMRL Exalogic Case: ടി വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണമെന്ന് നിർദ്ദേശം
കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് ആനുകൂല്യങ്ങള്‍ നല്‍കിയത് – സംസ്ഥാന സര്‍ക്കാരിനെതിരെ വി.ശിവന്‍കുട്ടി
Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടിക്ക് ഏജന്റ് കമ്മീഷന്‍ എത്ര? ബാങ്കിലെത്തുക ഇത്രയും
Operation toofan: കോഴിക്കോട് പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി യുവതിയും യുവാവും; കാറിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു
Kerala Weather Update: കേരളത്തിലിന്ന് കനത്ത മഴയും ശക്തമായ കാറ്റും; മൂന്ന് ജില്ലകള്‍ക്ക് അവധി
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മുഖം തിളങ്ങാൻ റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിക്കണം
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ