Priest Child Abuse Case: 17കാരനെ നിരന്തരം പീഡിപ്പിച്ചു; അതിരുമാവ് ഇടവക വികാരിക്കെതിരേ കേസ്, പ്രതി ഒളിവിൽ

Priest Child Sexual Abuse in Kasaragod: 2024 മെയ് 15 മുതൽ ഓഗസ്റ്റ് 13 വരെയുള്ള കാലയളവിൽ ഇടവക വികാരി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് 17കാരൻറെ പരാതി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Priest Child Abuse Case: 17കാരനെ നിരന്തരം പീഡിപ്പിച്ചു; അതിരുമാവ് ഇടവക വികാരിക്കെതിരേ കേസ്, പ്രതി ഒളിവിൽ

പ്രതീകാത്മക ചിത്രം

Updated On: 

11 Jun 2025 | 06:33 AM

കാസർഗോഡ്: പതിനേഴുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി എന്ന പരാതിയിൽ വൈദികനെതിരെ കേസ്. കാസർഗോഡ് അതിരുമാവ് ഇടവക വികാരി ഫാദർ പോൽ തട്ടുപറമ്പിലിനെതിരെ ആണ് കേസ്. 17കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയെന്നാണ് വിവരം.

2024 മെയ് 15 മുതൽ ഓഗസ്റ്റ് 13 വരെയുള്ള കാലയളവിൽ ഇടവക വികാരി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് 17കാരൻറെ പരാതി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയതായി പോലീസ് അറിയിച്ചു.

ALSO READ: പൊലീസ് ഉദ്യോ​ഗസ്ഥൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ, സംഭവം പാലക്കാട്

പാലക്കാട് സിവിൽ പോലീസ് ഉദ്യോ​ഗസ്ഥൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ

പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മങ്കര റെയില്‍വേ സ്റ്റേഷന്‍ സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയന്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ അഭിജിത്ത് കെ ആർ ആണ് മരിച്ചത്. മം​ഗലപുരം – ചെന്നൈ എക്സ്പ്രസാണ് ഇടിച്ചതെന്നാണ് വിവരം. ആത്മഹ്യത ആണെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ജൂൺ രണ്ടിനാണ് അഭിജിത്ത് ജോലിയിൽ പ്രവേശിച്ചത്. ഞായറാഴ്ച വൈകീട്ട് പിഎസ്‌സി കംപ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷ എഴുതാനായി മുട്ടിക്കുളങ്ങര ക്യാമ്പിൽ നിന്ന് അഭിജിത് നാട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതായതോടെ ക്യാമ്പിൽ നിന്നും പോലീസുകാർ വീട്ടിലേക്ക് വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് അഭിജിത് ക്യാമ്പിൽ എത്തിയിട്ടില്ലെന്ന് വീട്ടുകാരും അറിയുന്നത്. തുടർന്ന്, നൽകിയ പരാതിയിൽ വിയ്യൂർ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ആണ് അഭിജിത്തിനെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ