Children Arrange Mother’s Wedding: ‘അമ്മയ്ക്കും ഒരു ജീവിതം വേണം’; വിവാഹം നടത്തിക്കൊടുത്ത് മക്കളും മരുമക്കളും

Children Organize Mother’s Wedding in Pathanamthitta: കഴിഞ്ഞ 14 വർഷമായി തങ്ങളെ വളർത്താൻ അമ്മ ഒറ്റയ്ക്ക് കഷ്‌ടപ്പെടുന്നത് കണ്ട് വളർന്ന മക്കളാണ് മുൻ കൈയെടുത്ത് വരനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെല്ലാം.

Children Arrange Mothers Wedding: അമ്മയ്ക്കും ഒരു ജീവിതം വേണം; വിവാഹം നടത്തിക്കൊടുത്ത് മക്കളും മരുമക്കളും

ഉദയഗിരിജയുടെയും ഷൈജുവിന്റെയും വിവാഹം

Updated On: 

20 Jun 2025 21:38 PM

പത്തനംതിട്ട: അടൂരിലെ രണ്ട് മക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമ്മയുടെ വിവാഹം നടത്തിയ മക്കളെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്. ഇന്നലെ (ജൂൺ 20) ആയിരുന്നു ഉദയഗിരിജയെ ഷൈജു വിവാഹം ചെയ്തത്. മക്കളുടെ വിവാഹം കഴിഞ്ഞതിന് ശേഷം അമ്മ ഒറ്റയ്ക്കായി പോയെന്ന ചിന്തയാണ് വിവാഹത്തിൽ അവസാനിച്ചത്. കഴിഞ്ഞ 14 വർഷമായി തങ്ങളെ വളർത്താൻ അമ്മ ഒറ്റയ്ക്ക് കഷ്‌ടപ്പെടുന്നത് കണ്ട് വളർന്ന മക്കളാണ് മുൻ കൈയെടുത്ത് വരനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെല്ലാം.

മക്കളും മരുമക്കളും ചേർന്നാണ് അമ്മക്ക് ഒരു ജീവിതം വേണമെന്ന് തീരുമാനിച്ചത്. വിഷയം അറിഞ്ഞയുടനെ ആദ്യം അമ്മ എതിർത്തെങ്കിലും, തനിക്ക് ഒരു കൂട്ടുണ്ടെങ്കിൽ നല്ലതായിരിക്കും എന്ന് മനസിലാക്കിയതോടെ അവരുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് മെയ് 5ന് ഉദയഗിരിജയുടെയും ഷൈജുവിന്റെയും വിവാഹം രജിസ്റ്റ‌ർ ചെയ്തത്. തന്റെ ആദ്യ ഭർത്താവിന്റെ അമ്മയാണ് ഈ വിവാഹത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതെന്നും താലികെട്ടിന് കൂടെ ഉണ്ടായിരുന്നെന്നും ഉദയഗിരിജ പറഞ്ഞു.

ജീവമാതാ കാരുണ്യഭവൻ എന്ന അനാഥമന്ദിരം നടത്തി വരികയാണ് ഉദയഗിരിജ. ഗിരിജയുടെ മകൻ സുജിത്ത് വിവാഹം ചെയ്‌തതും ജീവമാതയിലെ അന്തേവാസി ആയിരുന്ന അനാമിക എന്ന യുവതിയെ ആണ്. ‘ഒറ്റപെട്ടു നിൽക്കുന്നവരുടെ വേദന മനസിലാക്കാനുള്ള മനസ്സുള്ളവർ ആണ് യഥാർത്ഥ മനുഷ്യർ’, ‘ഇങ്ങനെ വേണം മക്കളായാൽ’, ‘ആ അമ്മയുടെ ഏറ്റവും വലിയ വിജയം ആ മക്കളാണ്’ തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് താഴെ വരുന്നത്.

ALSO READ: മഴക്കെടുതികൾ അവസാനിച്ചില്ല, നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി, പരീക്ഷകൾക്ക് മാറ്റമില്ല

ഉദയഗിരിജയുടെയും ഷൈജുവിന്റെയും വിവാഹ വീഡിയോ:

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന