Cholera Death: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യ വകുപ്പ്

Cholera Death: ഈ മാസം ഇരുപതിന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പനിയെ തുടർന്ന് ഈ മാസം 17നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Cholera Death: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യ വകുപ്പ്

പ്രതീകാത്മക ചിത്രം

Updated On: 

27 Apr 2025 | 05:52 PM

തിരുവനന്തപുരം: കേരളത്തിൽ കോളറ ബാധിച്ച് ഒരു മരണം. തിരുവനന്തപുരം കവടിയാർ സ്വദേശിയും കാർഷിക ഉദ്യോ​ഗസ്ഥനുമായ 63കാരനാണ് മരിച്ചത്. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

ഈ മാസം ഇരുപതിന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പനിയെ തുടർന്ന് ഈ മാസം 17നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. മറ്റ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ആരോ​ഗ്യവകുപ്പിന്റെ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുള്ളത്. സമീപകാലത്ത് ഇദ്ദേഹം ദീർഘദൂര യാത്രകൾ നടത്തിയതായി വിവരമില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാത്രമാണ് യാത്ര നടത്തിയിട്ടുള്ളത്. കുടുംബാം​ഗങ്ങൾക്കോ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മറ്റുള്ളവർക്കോ രോ​ഗലക്ഷണങ്ങൾ ഇല്ലെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

എന്താണ് കോളറ?
വിബ്രിയോ കോളറേ എന്ന ബാക്ടീരിയ നിമിത്തമുണ്ടാകുന്ന രോഗമാണ് കോളറ. വയറിളക്കമാണ് പ്രധാന രോ​ഗലക്ഷണം. ശരീരത്തിലെ ജലാംശം പെട്ടെന്ന് കുറയുന്നതാണ് ​ഗുരുതരാവസ്ഥയ്ക്ക് കാരണം.

Follow Us
കിഡ്നിയെ ആരോഗ്യത്തോടെ വെക്കും ഈ ശീലങ്ങൾ
പ്രോട്ടീൻ പൗഡർ ഉപയോഗം എങ്ങനെ വേണം?
ഉറങ്ങുന്നതിന് എത്ര മണിക്കൂർ മുമ്പ് ഫോൺ മാറ്റി വയ്ക്കണം?
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി