AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cochin Bridge Demolished: ഭാരതപ്പുഴയ്ക്ക് കുറുകെ 110 വർഷം പഴക്കമുള്ള കൊച്ചിൻ പാലം ഇനി ഓർമ്മ; പൊളിച്ചു നീക്കാൻ തീരുമാനം

Bharathappuzha Cochin Bridge: 110 വർഷം മുമ്പാണ് ഭാരതപ്പുഴയ്ക്ക് കുറുകെ ഈ പാലം നിർമ്മിച്ചത്. ഏറെ കാലമായി ഈ പാലം തകർന്നു കിടക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ പാലത്തിലൂടെ ഗതാഗതം സാധ്യമായിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തെക്കൻ കേരളത്തെ മലബാറുമായി ബന്ധിച്ചിരുന്ന പാലമാണ് കൊച്ചിൻ പാലം. ഏകദേശം 2011 മുതലാണ് പാലം ഉപയോ​ഗശൂന്യമായി തുടങ്ങിയത്.

Cochin Bridge Demolished: ഭാരതപ്പുഴയ്ക്ക് കുറുകെ 110 വർഷം പഴക്കമുള്ള കൊച്ചിൻ പാലം ഇനി ഓർമ്മ; പൊളിച്ചു നീക്കാൻ തീരുമാനം
Cochin BridgeImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 17 May 2025 18:53 PM

പാലക്കാട്: ഭാരതപ്പുഴയ്ക്ക് കുറുകെ തകർന്നുകിടക്കുന്ന പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കാൻ തീരുമാനമായി. ഷൊർണൂർ ഭാ​ഗത്തായുള്ള ഭാരതപ്പുഴയ്ക്ക് കുറുകെയാണ് ഈ പാലം തകർന്നുകിടക്കുന്നത്. കെ രാധാകൃഷ്ണൻ എംപിയുടെയും, യു ആർ പ്രദീപ് എംഎൽഎയുടെയും ഇടപെടലിന് പിന്നാലെയാണ് ഇത് പൊളിച്ചു നീക്കാൻ തീരുമാനമായിരിക്കുന്നത്.

110 വർഷം മുമ്പാണ് ഭാരതപ്പുഴയ്ക്ക് കുറുകെ ഈ പാലം നിർമ്മിച്ചത്. ഏറെ കാലമായി ഈ പാലം തകർന്നു കിടക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ പാലത്തിലൂടെ ഗതാഗതം സാധ്യമായിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തെക്കൻ കേരളത്തെ മലബാറുമായി ബന്ധിച്ചിരുന്ന പാലമാണ് കൊച്ചിൻ പാലം. ഏകദേശം 2011 മുതലാണ് പാലം ഉപയോ​ഗശൂന്യമായി തുടങ്ങിയത്.

പുഴയിൽ വീണ് കിടക്കുന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ പാരിസ്ഥിതികമായി നിരവധി പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ടുമാസം മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോർട്ടിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാലം പൊളിച്ചു നീക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

1902 ജൂൺ രണ്ടിനാണ് ആദ്യത്തെ ചരക്ക് ട്രെയിൻ ഈ പാലത്തിലൂടെ കടന്നുപോയത്. തുടർന്ന്‌ മലബാറിൽ നിന്ന് തിരുവിതാംകൂറിലേക്ക് യാത്രാ വണ്ടികളും സർവീസ് ആരംഭിക്കുകയായിരുന്നു. കൊച്ചി മഹാരാജാവ് രാമവർമയുടെ ആഗ്രഹപ്രകാരമാണ് അന്ന് ഈ പാലം നിർമിച്ച് നൽകിയത്. ഷൊർണൂരിലൂടെ കടന്നുപോയിരുന്ന ട്രെയിൻ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇതുകൊണ്ട് ലക്ഷ്യം വച്ചത്.