AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ആത്മഹത്യ ചെയ്യുമെന്ന ഭീഷണിക്കിടെ കയർ കുരുങ്ങി; ഭാര്യയ്ക്ക് മുമ്പിൽ ഭർത്താവിന് ദാരുണാന്ത്യം

Man Dies Infront of Pregnant Woman: ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്താൻ കഴുത്തിൽ കയറിട്ടപ്പോൾ കയർ മുറുകിയതായാണ് വിവരം. കയറി നിന്ന സ്റ്റൂൾ ഒടിഞ്ഞു വീഴുകയായിരുന്നു.

ആത്മഹത്യ ചെയ്യുമെന്ന ഭീഷണിക്കിടെ കയർ കുരുങ്ങി; ഭാര്യയ്ക്ക് മുമ്പിൽ ഭർത്താവിന് ദാരുണാന്ത്യം
സിയാദ്
nandha-das
Nandha Das | Updated On: 17 May 2025 20:47 PM

കണ്ണൂർ: ഗർഭിണിയായ ഭാര്യയ്ക്ക് മുമ്പിൽ കഴുത്തിൽ കയർ കുരുങ്ങി ഭർത്താവിന് ദാരുണാന്ത്യം. കണ്ണൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. തായെത്തെരു സ്വദേശി സിയാദാണ് മരിച്ചത്. ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്താൻ കഴുത്തിൽ കയറിട്ടപ്പോൾ കയർ മുറുകിയതായാണ് വിവരം. കയറി നിന്ന സ്റ്റൂൾ ഒടിഞ്ഞു വീഴുകയായിരുന്നു.

ഭാര്യക്ക് സിയാദിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഭാര്യയുടെ ബഹളം കേട്ട് ഓടിയെത്തിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓട്ടോ ഡ്രൈവറായിരുന്ന സിയാദിന് രണ്ട് കുട്ടികളാണ്. സിറ്റി ജുമാ മസ്ജിദ് കബർസ്‌ഥാനിൽ വെച്ച് സംസ്കാരം നടന്നു.

ALSO READ: ഭാരതപ്പുഴയ്ക്ക് കുറുകെ 110 വർഷം പഴക്കമുള്ള കൊച്ചിൻ പാലം ഇനി ഓർമ്മ; പൊളിച്ചു നീക്കാൻ തീരുമാനം

110 വർഷം പഴക്കമുള്ള കൊച്ചിൻ പാലം ഇനി ഓർമ്മ

പാലക്കാട് ഷൊർണൂർ ഭാഗത്ത് ഭാരതപ്പുഴയ്ക്ക് കുറുകെ തകർന്നുകിടക്കുന്ന പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കാൻ തീരുമാനമായി. കെ രാധാകൃഷ്ണൻ എംപിയുടെയും, യു ആർ പ്രദീപ് എംഎൽഎയുടെയും ഇടപെടലിന് പിന്നാലെയാണ് തീരുമാനം. 110 വർഷം മുമ്പാണ് ഈ പാലം നിർമ്മിച്ചത്. ഏറെ കാലമായി ഇത് തകർന്നു കിടക്കുകയായിരുന്നു. അതിനാൽ, പാലത്തിലൂടെ ഗതാഗതം സാധ്യമായിരുന്നില്ല.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തെക്കൻ കേരളത്തെ മലബാറുമായി ബന്ധിച്ചിരുന്ന പാലമാണ് ഇത്. 2011ഓടെയാണ് പാലം ഉപയോ​ഗശൂന്യമായത്. പുഴയിൽ വീണ് കിടക്കുന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ പാരിസ്ഥിതികമായി നിരവധി പ്രതിസന്ധികൾ ഉണ്ടാക്കിയതിനെ തുടർന്ന് രണ്ടുമാസം മുമ്പ് അവിടെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോർട്ടിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു നീക്കാൻ സർക്കാർ ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.