Nivin Pauly announce HackGenAI: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഹാക്ക് ജെന്‍ എഐയുമായി കൈകോർത്ത് നിവിൻ പോളി; ലോഗോ പുറത്തിറക്കി
Nivin Pauly announce HackGenAI: ജൂലായില്‍ നടക്കുന്ന കേരള ഇനോവേഷന്‍ ഫെസ്റ്റിവലിന്‍റെ മുന്നോടിയായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജനറേറ്റീവ് എഐ ഹാക്കത്തോണ്‍ ആയ ഹാക്ക് ജെന്‍ എഐ സംഘടിപ്പിക്കുന്നത്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍, സൂപ്പര്‍ ബ്രയന്‍ എന്നിവയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ പത്താം വാർഷികത്തോടനുന്ധിച്ച് സംഘടിപ്പിക്കുന്ന ഹാക്ക് ജെൻ എഐ പ്രഖ്യാപിച്ച് നിവിൻ പോളി. പരിപാടിയുടെ ലോഗോ ഔദ്യോഗികമായി പുറത്തിറക്കി.
ജൂലായില്‍ നടക്കുന്ന കേരള ഇനോവേഷന്‍ ഫെസ്റ്റിവലിന്‍റെ മുന്നോടിയായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജനറേറ്റീവ് എഐ ഹാക്കത്തോണ്‍ ആയ ഹാക്ക് ജെന്‍ എഐ സംഘടിപ്പിക്കുന്നത്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍, സൂപ്പര്‍ ബ്രയന്‍ എന്നിവയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
കേരളത്തിലെ നൂതന ഉദ്യമങ്ങള്‍ക്ക് കെഎസ് യുഎം നല്‍കുന്ന പിന്തുണയും സംഭാവനയും പ്രശംസനീയമാണെന്ന് നിവിന്‍ പോളി ചൂണ്ടിക്കാട്ടി. കെഎസ് യുഎമ്മുമായി സഹകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാക്ക് ജെന്‍ എഐ ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രതിഭകളെയും കണ്ടുപിടുത്തക്കാരെയും ഒരുമിപ്പിക്കാന്‍ അവസരമൊരുക്കുമെന്ന് സംഘാടകർ പറയുന്നു. വിദ്യാര്‍ഥികളെയും ഡെവലപ്പര്‍മാരെയും ആദ്യകാല സ്റ്റാര്‍ട്ടപ്പുകളെയും ലക്ഷ്യമിട്ട് കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫൗണ്ടേഴ്സ് സമ്മിറ്റ്, ഷീ ലീഡ്സ്, എസ്ഡിജി സമ്മിറ്റ്, മേക്കര്‍ ഫെസ്റ്റ്, ക്രിയേറ്റേഴ്സ് സമ്മിറ്റ്, ഇനോവേഷന്‍ എക്സ്പോ, പ്രൊഡക്ട് ഷോകേസ്, നെറ്റ് വര്‍ക്ക് സെഷന്‍, വര്‍ക്ക്ഷോപ്പ് തുടങ്ങിയ പരിപാടികളും ഹാക്ക് ജെന്‍ എഐയുമായി ബന്ധപ്പെട്ട് ഒരുക്കുന്നുണ്ട്.