Couple’s Death in Erattupetta: മൃതദേഹം കെട്ടിപ്പിടിച്ച നിലയിൽ; കൈകളിൽ ടേപ്പ് കെട്ടി; ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കി

Couple Found Dead in Erattupetta: മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകൾ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ഇതു സിറിഞ്ച് ടേപ്പ് ആണെന്നാണ് പോലീസ് പറയുന്നത്.

Couples Death in Erattupetta: മൃതദേഹം കെട്ടിപ്പിടിച്ച നിലയിൽ; കൈകളിൽ ടേപ്പ് കെട്ടി; ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കി

വിഷ്‌ണുവും രശ്‌മിയും

Updated On: 

30 Jun 2025 12:03 PM

കോട്ടയം: ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെ പനയ്ക്കപാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേ​ഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം.

മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകൾ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ഇതു സിറിഞ്ച് ടേപ്പ് ആണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ആത്മഹത്യ ചെയ്യാൻ ഉണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. ഇരുവർക്കും സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്.

വിഷ്ണു കരാർ ജോലികൾ ചെയ്യുന്ന ആളാണ്. രശ്മി ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ്. ഇന്ന് രാവിലെ വിഷ്ണുവിന്റെ അമ്മ ഫോൺ വിളിച്ചിട്ട് എടുത്തില്ല. തുടർന്ന് മാതാവ് വീട്ടിലേക്ക് എത്തിയപ്പോഴാണ് ഇരുവരേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

Also Read:അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കി; വീട്ടുകാരെ പറ്റിക്കാന്‍ വയറിൽ തുണിക്കെട്ടി; ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ചതും സഹായമായി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം