MM Mani Health: എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം; തീവ്ര പരിചരണ വിഭാഗത്തിൽ തുടരും

MM Mani Health: മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെ കഴിഞ്ഞ ദിവസമാണ് ( വ്യാഴാഴ്ച ) എംഎം മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

MM Mani Health: എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം; തീവ്ര പരിചരണ വിഭാഗത്തിൽ തുടരും

എംഎം മണി

Updated On: 

04 Apr 2025 12:57 PM

മധുര: സിപിഎം പാർട്ടി കോൺ​ഗ്രസിനിടെ ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി. രണ്ട് ദിവസം കൂടി എംഎം മണി തീവ്ര പരിചരണ വിഭാ​ഗത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് കുടുംബാം​ഗങ്ങൾ അറിയച്ചു. നിലവിൽ മധുരയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.

മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെ കഴിഞ്ഞ ദിവസമാണ് ( വ്യാഴാഴ്ച ) എംഎം മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ALSO READ: സിപിഎം പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വൈദ്യ പരിശോധനയിൽ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടെന്നും ആരോ​ഗ്യനില തൃപ്തികരമാണെന്നും ഡോക്ട‍ർമാ‍ർ പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാളായ എം എം മണി സി പി എം സംസ്ഥാന സമിതി അംഗമാണ്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ